വഴിയരികില്‍ ഉറങ്ങിക്കിടന്നയാളെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി; കേസ് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക്

മുംബൈയില്‍ വഴിയരികില്‍ ഉറങ്ങികിടന്നയാളെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതിയുടെ കണ്ടെത്തല്‍. മുംബൈ സെഷന്‍സ് കോടതി ജഡ്ജി ഡി.വി ദേശ്പാണ്ഡെയാണ് സല്‍മാന്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്. കുറ്റക്കാരനെന്നു കണ്ടെത്തി സല്‍മാന്റെ ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. സല്‍മാനെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. അപകടമുണ്ടായ വേളയില്‍ വാഹനം ഓടിച്ചത് സല്‍മാന്‍ തന്നെയാണെന്നും മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നും തെളിഞ്ഞിട്ടുണ്ട്.
കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ സല്‍മാന് പത്ത് വര്‍ഷം വരെ തടവ് ലഭിച്ചേക്കാം. സല്‍മാനെ ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ചാല്‍ പോലും ബോളിവുഡ് സിനിമാ ലോകത്തില്‍ അത് വന്‍ പ്രത്യാഘാതം ഉണ്ടാക്കും. കോടാനുകോടികള്‍ ബോളിവുഡ് സിിനമാ ലോകത്തിന് നഷ്ടമുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് സല്‍മാനെ മുന്നില്‍കണ്ട് സിനിമ ഒരുക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നവരൊക്കെ ആശങ്കയിലായി.
സല്‍മാന്‍ ഖാന്‍ മദ്യപിച്ച് ഓടിച്ച എസ്.യു.വി ഇടിച്ച് ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് കേസ്. 2002 സെപ്റ്റംബര്‍ 28 നായിരുന്നു സംഭവം. അപകടകരമായെ്രെ ഡവിങ്, കുറ്റകരമായ നരഹത്യ തുടങ്ങിയ കേസുകള്‍ ആണ് സല്‍മാനെതിരെ എടുത്തത്. കേസില്‍ ഇതുവരെയായി 27 സാക്ഷികളെ വിസ്തരിച്ചു. സാക്ഷി മൊഴികള്‍ സല്‍മാന് അനുകൂലമല്ലെന്നാണ് സൂചന. അപകടം നടന്ന സ്ഥലത്തിനടുത്തെ ഹോട്ടലില്‍ സെക്യൂരിറ്റി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സച്ചിന്‍ കദം എന്നയാള്‍ നല്‍കിയ മൊഴിയനുസരിച്ച് സല്‍മാന്‍ ഖാനെ അവിടെ കണ്ടതായി പറയുന്നു. ഈ മൊഴിയാണ് സല്‍മാന് തിരിച്ചടിയായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























