കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: അന്തിമ വിഞ്ജാപനം വൈകും, കരട് റിപ്പോര്‍ട്ടില്‍ സംസ്ഥാനങ്ങള്‍ മറുപടി നല്‍കാനുള്ള സമയപരിധി നീട്ടി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിഞ്ജാപനം പുറപ്പെടുവിപ്പിക്കുന്നത് വൈകും. കരട് റിപ്പോര്‍ട്ടില്‍ സംസ്ഥാനങ്ങള്‍ മറുപടി നല്‍കാനുള്ള സമയപരിധി നീട്ടിയതാണു കാരണം. പുതിയ തീരുമാനമനുസരിച്ച് ജൂണ്‍ 15 വരെ മറുപടികള്‍ സമര്‍പ്പിക്കാം. അന്തിമ വിഞ്ജാപനത്തിനുള്ള നടപടികള്‍ സംസ്ഥാനങ്ങളുടെ മറുപടി ലഭിച്ചതിനു ശേഷമേ ആരംഭിക്കു. കരടു വിജ്ഞാപനത്തില്‍ മറുപടി നല്‍കുന്നതില്‍ പശ്ചിമ ഘട്ടത്തില്‍ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങള്‍ക്ക് ഏപ്രില്‍ 15 വരെയാണു കേന്ദ്രം സമയം അനുവദിച്ചത്. എന്നാല്‍ മഹാരാഷ്ട്രയും ഗോവയും ഇക്കാര്യത്തില്‍ മറുപടി നല്‍കിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് അന്തിമ വിഞ്ജാപനം വൈകുന്നത്. കൂടുതല്‍ സമയം നല്‍കണമെന്ന മൂന്നു സംസ്ഥാനങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണു തീരുമാനമെന്ന് പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു. മുഴുവന്‍ സംസ്ഥാനങ്ങളുടെയും മറുപടി ലഭിച്ചതിനു ശേഷമേ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനം എടുക്കുവെന്നാണ് കേന്ദ്ര നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























