Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

രൂപേഷിനെയും സംഘത്തെയും കുടുക്കിയത് സംഘത്തില്‍ നുഴഞ്ഞ് കയറി വിശ്വാസം ആര്‍ജ്ജിച്ച ശേഷം

06 MAY 2015 12:35 PM IST
മലയാളി വാര്‍ത്ത.

കാട് താവളമാക്കിയവരെ നാട്ടില്‍ എത്തിച്ച് അതി വിദഗ്ദ്ധമായി കുടുക്കിയത് വിശ്വാസം ആര്‍ജ്ജിച്ച ശേഷം. പുതുതായി റിക്രൂട്ട്‌ചെയ്ത ഒരു എസ്.ഐയാണ് മാവോയിസ്റ്റുകളുടെ വിശ്വാസം നേടി അവരുടെ സംഘത്തില്‍ നുഴഞ്ഞുകയറിയത്. രൂപേഷിനേയും സംഘത്തേയും കോയമ്പത്തൂരിലെ കരുമത്താന്‍പെട്ടിയിലെത്തിച്ചതും മിടുക്കനായ ഈ എസ്.ഐയാണ്. ജീവന്‍ പണയം വച്ച് രണ്ടുവര്‍ഷത്തോളം മാവോയിസ്റ്റ് സംഘത്തില്‍ കഴിഞ്ഞ ഈ ഉദ്യോഗസ്ഥന്‍ സംഘത്തിന്റെ നീക്കങ്ങള്‍ രഹസ്യമായി അധികൃതരെ അറിയിച്ചുകൊണ്ടിരുന്നു. ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആന്ധ്രപ്രദേശ് സ്‌പെഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം രണ്ട് വര്‍ഷത്തോളം കാട്ടിലും നാട്ടിലും രൂപേഷിന്റെ സംഘത്തെ നിഴല്‍പോലെ പിന്തുടര്‍ന്നു. ഒടുവില്‍ സംഘത്തെ തന്ത്രപൂര്‍വം കാട്ടില്‍ നിന്നിറക്കി നഗരത്തിലെത്തിച്ച് ചോര പൊടിയാത്ത നിശബ്ദ ഓപ്പറേഷനിലൂടെ യുവാക്കളായ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ വളയുകയായിരുന്നു.
നക്‌സലുകളുടെ വിശ്വാസം ആര്‍ജ്ജിച്ച് അവരുടെ പാളയത്തില്‍ നുഴഞ്ഞുകയറി സമര്‍ത്ഥമായി രഹസ്യങ്ങള്‍ ചോര്‍ത്തി അവരെ കുടുക്കുന്ന സാഹസികമായ തന്ത്രത്തിലൂടെയാണ് ആന്ധ്ര പൊലീസ് രൂപേഷിനെയും സംഘത്തെയും പിടികൂടിയത്.
വനാന്തരങ്ങളില്‍ ഒളിവിലായിരുന്ന രൂപേഷും സംഘവും സുപ്രധാന യോഗത്തിനായി കോയമ്പത്തൂരിലേക്ക് പോകുമെന്ന് ആഴ്ചകള്‍ക്കുമുന്‍പ് ആന്ധ്ര സ്‌പെഷ്യല്‍ ഇന്റലിജന്‍സ് മണത്തറിഞ്ഞു. അവിടെ സംഘത്തെ പിടികൂടാന്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ആന്ധ്രയിലെ പൊലീസുദ്യോഗസ്ഥന്റെ ബന്ധുവായ ഇന്‍സ്‌പെക്ടര്‍ ഹനുമന്തപ്പയെയാണ് നിയോഗിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെ രൂപേഷിനേയും സംഘത്തേയും ആന്ധ്ര പൊലീസ് സംഘവും ക്യൂബ്രാഞ്ചും വളഞ്ഞു. പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുമെന്ന സംശയത്തില്‍ രൂപേഷും കൂട്ടാളികളും അലറിവിളിച്ച് നാട്ടുകാരെ കൂട്ടി. പിന്നെ ബലപ്രയോഗമില്ലാതെ സംഘം കീഴടങ്ങുകയായിരുന്നു.
ക്യൂബ്രാഞ്ച് ഓഫീസിലെത്തിച്ച് അരമണിക്കൂറിനകം ഇവരുടെ ചിത്രങ്ങള്‍ ഇന്റലിജന്‍സ് മേധാവി എ.ഹേമചന്ദ്രന് അയച്ചുകൊടുത്തു. അതില്‍നിന്നാണ് സംഘാംഗമായ അനൂപിനെ തിരിച്ചറിഞ്ഞത്. ഐ.ടി.ഐ പഠിച്ച അനൂപ് 2012 വരെ ഗള്‍ഫിലായിരുന്നു. തിരിച്ചെത്തി മാവോയിസ്റ്റുകള്‍ക്കൊപ്പം ചേരുകയായിരുന്നു. തിരുവനന്തപുരത്തും ഇയാള്‍ ജോലിചെയ്തിട്ടുണ്ട്. ഇയാള്‍ പത്തനംതിട്ടക്കാരനാണെന്ന് ആന്ധ്ര പൊലീസാണ് കേരളാപൊലീസിനെ അറിയിച്ചത്.
പിടിയിലായ ശേഷം രൂപേഷും സംഘവും വെള്ളംപോലും കുടിക്കാതെ ദിവസംമുഴുവന്‍ നിരാഹാരമിരുന്നു. അഭിഭാഷകനെ ഏര്‍പ്പെടുത്തിയാലേ പൊലീസുമായി സംസാരിക്കൂ എന്നായി പിന്നീട്.
ആന്ധ്രാപൊലീസിന്റെ ഓപ്പറേഷന്‍ ഒരു പക വീട്ടലും കൂടിയാണ്. ആന്ധ്ര മുന്‍ ആഭ്യന്തരമന്ത്രി മാധവറെഡ്ഡിയും 700 പൊലീസുകാരം അഞ്ച് ഐ.പി.എസ് ഉദ്യോഗസ്ഥരും മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണ്. ഈ ഓപ്പറേഷനില്‍ കേരളത്തിന്റെ ചുമതലയുള്ള രൂപേഷ് (പ്രവീണ്‍), തമിഴ്‌നാട് മേഖലാസമിതി തലവന്‍ കണ്ണന്‍, കര്‍ണാടക ദളങ്ങളുടെ നേതാവ് ഈശ്വര്‍ എന്നിവരെ ഒറ്റയടിക്ക് കൈയില്‍കിട്ടി. വനിതാ നേതാക്കളായ സുന്ദരി അടക്കമുള്ള 23 വനിതകളെ നിയന്ത്രിച്ചിരുന്ന ഷൈനയേയും സാങ്കേതികസഹായം നല്‍കുന്ന പത്തനംതിട്ടക്കാരന്‍ അനൂപിനേയും കിട്ടിയതോടെ മൂന്നു സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകളുടെ തലതെറിച്ചെന്നാണ് ആന്ധ്ര പൊലീസ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (8 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends