എന്‍.ഡി.എയിലും സീറ്റു ധാരണ; ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ജെ.ഡി.യുവും സീറ്റ് തുല്യമായി പങ്കിടും; ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയ്ക്ക് ജെഡിയുവിന്റെ ക്വാട്ടയില്‍ നിന്നും എല്‍ജെപിക്ക് ബിജെപിയുടെ ക്വാട്ടയില്‍ നിന്നും സീറ്റുകള്‍ നല്‍കും

മഹസഖ്യത്തിന് പിന്നാലെ ബിഹാറില്‍ എന്‍.ഡി.എ മുന്നണിയും സീറ്റു ധാരണയില്‍ എത്തി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും സീറ്റുകള്‍ തുല്യമായി പങ്കിട്ടെടുക്കാന്‍ തീരുമാനിച്ചതായാണ് വിവരം. ധാരണയനുസരിച്ച് ആകെയുള്ള 243 സീറ്റുകള്‍ ജെഡിയുവിന് 122 സീറ്റുകളും ബിജെപിക്ക് 121 സീറ്റും ലഭിക്കും. ജിതന്‍ റാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയ്ക്ക് ജെഡിയുവിന്റെ ക്വാട്ടയില്‍ നിന്നും രാം വിലാസ് പാസ്വാന്റെ എല്‍ജെപിക്ക് ബിജെപിയുടെ ക്വാട്ടയില്‍ നിന്നും സീറ്റുകള്‍ നല്‍കാനാണ് ധാരണയായിരിക്കുന്നത്. എച്ച്.എ.എമ്മിനും എല്‍ജെപിക്കും എത്രവീതം സീറ്റുകള്‍ എന്നത് സംബന്ധിച്ചും അന്തിമ തീരുമാനമായിട്ടില്ല. ബി.ജെ.പി നേതൃത്വമോ ജെ.ഡി.യു നേതൃത്വമോ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
നേരത്തെ തന്നെ എന്‍.ഡി.എക്കുള്ളില്‍ എല്‍ജിപി ഭിന്നത പ്രകടിപ്പിച്ചതാണ്. അതുകൊണ്ടു തന്നെ എല്‍ജെപി ഈ ധാരണ അംഗീകരിക്കുമോ എന്നതില്‍ വ്യക്തതയില്ല. സീറ്റ് വിഭജനം ഉടന്‍ നടത്തണമെന്നും ഇല്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ ഭീഷണിമുഴക്കിയിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറുമായി അകല്‍ച്ചയിലുള്ള എല്‍ജെപി, ജെഡിയു മത്സരിക്കുന്നയിടങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും ഭീഷണിമുഴക്കിയിരുന്നു.
ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ പത്തിന് ഫലം പുറത്ത് വരും. കോവിഡ് സാഹചര്യങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നതാണ് ശ്രദ്ധേയം. പ്രതിപക്ഷത്തുള്ള ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം കഴിഞ്ഞ ദിവസം സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വി യാദവിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. മുന്നണിക്ക് നേതൃത്വം നല്‍കുന്ന ആര്‍.ജെ.ഡി 144 സീറ്റുകളില്‍ സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് 70, സിപിഐഎംഎല്‍ 19, സിപിഐആറ്, സിപിഎംനാല് എന്നിങ്ങനെയാണ് മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം.
https://www.facebook.com/Malayalivartha

























