തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമം. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസില്‍ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഖാസ്ബാതി സ്വദേശിയായ പ്രോസന്‍ജിത് മൗലിക് എന്ന മുപ്പതുകാരനാണ് ആക്രമിക്കപ്പെട്ടത്. ഇയാള്‍ നിലവില്‍ കല്ല്യാണി ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
പ്രോസന്‍ജിത് സുഹൃത്തുമായി റോഡരികില്‍ സംസാരിച്ചുകൊണ്ടിരിക്കെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് വെടിയുണ്ടകളാണ് പ്രോസന്‍ജിത്തിന്റെ ശരീരത്തില്‍ തറച്ചുകയറിയത്. ഗുരുതരമായി പരക്കേറ്റ ഇയാളെ ഉടന്‍തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു.
സംഭവത്തിന് പിന്നാലെ പൊലീസ് സംഘം ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. താന്‍ ഒരു തൃണമൂല്‍ പ്രവര്‍ത്തകനായതാണ് ആക്രമണത്തിന് കാരണമെന്ന് ആശുപത്രിയില്‍ വച്ച് പ്രോസന്‍ജിത് മൊഴി നല്‍കി. തന്നെ ആക്രമിച്ചവരില്‍ മൂന്ന് പേരെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും പറഞ്ഞു. എന്നാല്‍ ആക്രമണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രോസന്‍ജിത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























