കര്‍ശന ജാഗ്രതയ്ക്ക് സൈനിക വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്

കര്‍ശന ജാഗ്രതയ്ക്ക് സൈനിക വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്.
നിയന്ത്രണരേഖയിലുടനീളം ചൈന വന്‍തോതില്‍ സൈന്യത്തെ വിന്യസിച്ചതിനാലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. സമാധാനകാലത്തെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ മൂന്നു സൈനിക മേധാവികളോടും അദ്ദേഹം ആവശ്യപ്പെട്ടു. ഏതുതരത്തിലുള്ള മോശം സാഹചര്യവും നേരിടാന്‍ തയ്യാറാവണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അതിര്‍ത്തിയില്‍ പ്രശ്‌നങ്ങളുണ്ടാവുമ്‌ബോള്‍, വടക്കന്‍ കമാന്‍ഡും പടിഞ്ഞാറന്‍ കമാന്‍ഡും മാത്രം അതു നേരിടുകയും മറ്റുള്ളവര്‍ ഉത്സവങ്ങളിലും ഗോള്‍ഫ് കളിയിലും പങ്കാളികളാവുകയും ചെയ്യുന്നത് ശരിയല്ലെന്ന് ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധക്കപ്പലുകളുടെ വിന്യാസം ശ്രദ്ധിക്കാന്‍ ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിലെ സംയുക്ത കമാന്‍ഡിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലഡാക്കില്‍ യുദ്ധം തന്നെയാണ് നടക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. രാജ്യം ഉത്സവാഘോഷത്തില്‍ അമരുമ്പോള്‍ വിളക്കുകള്‍ തെളിയിക്കുന്ന വേളയില്‍ അതിര്‍ത്തിയിലെ സൈനികര്‍ക്കും ഒരു ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് റാവത്തിന്റെ നിര്‍ദേശം.
"
https://www.facebook.com/Malayalivartha