മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ആന്റണിയെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ ആന്റണിയുടെ ഭാര്യ എലിസബത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എലിസബത്തും ആശുപത്രിയില്‍ ചികില്‍സയിലാണ്. ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആന്റണി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.ആന്‍റണി, മക്കളായ അനില്‍, അജിത് എന്നിവരുടെ പരിശോധനാ ഫലവും വിലയിരുത്തും . പുറമെ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും എങ്കിലും തന്‍റേയും മക്കളുടെയും പരിശോധനാ ഫലം കിട്ടിയ ശേഷം ആശുപത്രിയില്‍ അഡ്മിറ്റു ചെയ്യുന്ന കാര്യത്തില്‍ ഇന്നു തീരുമാനിക്കുമെന്നും എ.കെ. ആന്‍റണി ഇന്നലെ പറഞ്ഞിരുന്നു .
ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നലെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന പ്രത്യേക കോണ്‍ഗ്രസ് സമിതി യോഗത്തില്‍ ആന്‍റണി പങ്കെടുത്തില്ല. കോവിഡ് രോഗത്തെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ ഐസിയുവില്‍ ചികില്‍സയിലായതിനാല്‍ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലിനും യോഗത്തില്‍ പങ്കെടുക്കാനായിരുന്നില്ല. മനീഷ് തിവാരി അടക്കം മറ്റു പല പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാല്‍ വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുകയാണ്.ജന്തര്‍ മന്തര്‍ റോഡിലെ ഔദ്യോഗിക വസതിയില്‍ നിന്ന് ആന്‍റണിയും കുടുംബവും പുറത്തു പോകാറില്ലെങ്കിലും വസതിയോടു ചേര്‍ന്നുള്ള ജോലിക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ ഉള്ളവര്‍ വഴിയാകും കോവിഡ് ബാധിച്ചതെന്നാണ് കരുതുന്നതെന്ന് മകന്‍ അനില്‍ ആന്‍റണി പറഞ്ഞു.
കോവിഡിന്റെ നിലവിലെ സാഹചര്യം കേരളത്തിലോ അല്ലെങ്കിൽ ഇന്ത്യയിലോ മാത്രം ഉണ്ടായിരിക്കുന്നതല്ല. ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളും കൊറോണ വൈറസിന്റെ നശീകരണ ശക്തിയിൽ കഷ്ടപ്പെടുകയാണ്. ആദ്യമായി ചൈനയിൽ കാണപ്പെട്ട രോഗം പിന്നീട് ലോകം മുഴുവൻ പടർന്നു. എന്നാൽ ഈ രോഗാണുവിന്റെ കാരണം ഏതെങ്കിലും ഒരു പ്രദേശമോ രാജ്യമോ ആണെന്ന് ഞാൻ കരുതുന്നില്ല. ഇത് ലോകത്തൊട്ടാകെയുണ്ടായ പ്രശ്നമായി കണക്കാക്കണം. കഴിഞ്ഞ കുറേക്കാലമായി ഇന്ത്യയിലും കേരളത്തിലും സാമ്പത്തിക പ്രതിസന്ധിയുണ്ട്. കേരളത്തിൽ അടുത്ത കാലത്ത് പ്രളയുണ്ടായി. അതിന് മുമ്പ് ഓഖിയുണ്ടായി, സുനാമി ഉണ്ടായി. ഇതെല്ലാം ഉണ്ടാകുമ്പോൾ നമ്മുടെ സമ്പദ്ഘടനയും ഉലയുകയാണ്. ഇന്ത്യയിലും ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളുണ്ടായി. അതും ഇതുമായി കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ല. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. എന്റെ ഓർമ്മയിൽ ഇത്ര രൂക്ഷമായ ഒരു സാമ്പത്തിക പ്രതിസന്ധിയെ ഈ രാജ്യം നേരിട്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു .
https://www.facebook.com/Malayalivartha

























