സമൂഹത്തിന്റെ അടിത്തട്ട് വരെ പാര്‍ട്ടിക്കുണ്ടായിരുന്ന സാന്നിധ്യം ഇപ്പോള്‍ ദുര്‍ബലമായി....ബീഹാർ തിരഞ്ഞെടുപ്പ് പരാജത്തിന് പിന്നാലെ പാർട്ടിനേതൃത്വത്തിനെതിരെ വിനർശനവുമായി പി. ചിദംബരം

ബിഹാര്‍ തെരഞ്ഞെടുപ്പ് പരാജയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും രംഗത്ത്. സമൂഹത്തിന്റെ അടിത്തട്ട് വരെ പാര്‍ട്ടിക്കുണ്ടായിരുന്ന സാന്നിധ്യം ഇപ്പോള്‍ ദുര്‍ബലമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് ആശങ്കയുണ്ട്. പാര്‍ട്ടി സാന്നിധ്യം ഇല്ലാതായെന്നോ അല്ലെങ്കില്‍ ദുര്ബലമാക്കപ്പെട്ടെന്നോ ആണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ബിഹാറില്‍ ആര്‍ജെഡി- കോണ്‍ഗ്രസ് സഖ്യത്തിന് വിജയിക്കാനുള്ള അവസരമുണ്ടായിരുന്നു. വിജയത്തോട് വളരെ അടുത്തുനിന്നിട്ടും എന്തുകൊണ്ടാണ് തോറ്റതെന്ന വിഷയം സമഗ്രമായി അവലോകനം ചെയ്യേണ്ടതാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. കേരളം അടക്കം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകുമെന്നും ചിദംബരം പറയുന്നു.
ബിഹാര്‍ തോല്‍വിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ മുതിര്‍ന്ന നേതാവ് കപില്‍ സിബലും കഴിഞ്ഞദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബിജെപിക്ക് ബദലായി കോണ്‍ഗ്രസിനെ ജനം കാണുന്നില്ലെന്ന് കപില്‍ സിബല്‍ ഇംഗ്ലീഷ് മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























