മോഡിക്ക് നന്ദി അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍; കൊവിഡ് പ്രതിസന്ധി, സമ്ബദ്‌വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയുമായി ഒത്തുപ്രവര്‍ത്തിക്കാന്‍ ജോ ബൈഡന് താല്‍പ്പര്യമുണ്ടെന്ന സൂചന

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നന്ദി അറിയിച്ച് തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കൊവിഡ് പ്രതിസന്ധി, സമ്ബദ്‌വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയുമായി ഒത്തുപ്രവര്‍ത്തിക്കാന്‍ ജോ ബൈഡന് താല്‍പ്പര്യമുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. വിജയാശംസകള്‍ നേര്‍ന്ന് കൊണ്ട് നരേന്ദ്രമോഡി ബൈഡനെ കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഇന്ത്യ യുഎസ് ഉഭയകക്ഷി ബന്ധവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ആഗ്രഹവും മോഡി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോ ബൈഡന്‍ മോഡിക്ക് നന്ദി അറിയിച്ചത്.
കൊവിഡ് മൂലം ഉണ്ടാകാനിടയുള്ള ഭാവിയിലെ ആരോഗ്യ പ്രതിസന്ധികള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാനും കാലാവസ്ഥാ വ്യതിയാനം, ആഗോള സാമ്ബത്തിക പ്രതിസന്ധി, ആഗോളതലത്തില്‍ ജനാധിപത്യം ശക്തിപ്പെടുത്തുക,ഇന്തോപസഫിക് പ്രദേശം സുരക്ഷിതമായി നിലനിറുത്തുക തുടങ്ങിയ കാര്യങ്ങളില്‍ പ്രധാനമന്ത്രി മോഡിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ബൈഡന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. 'അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ച് അഭിനന്ദനം അറിയിച്ചു. ഇന്തോയുഎസ് പങ്കാളിത്തത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത അവര്‍ത്തിക്കുകയും ചര്‍ച്ച ചെയ്യുകകയും ചെയ്തു. കൊവിഡ് 19 പകര്‍ച്ചവ്യാധി, കാലാവസ്ഥാ വ്യതിയാനം, ഇന്തോപസഫിക് മേഖലയിലെ സഹകരണം തുടങ്ങിയ കാര്യങ്ങളിലെ ആശങ്കകളും പങ്കുവച്ചു.' ബൈഡനുമായി സംസാരിച്ചതിന് പിന്നാലെ മോഡി ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha

























