കാപ്പനുമായി സംസാരിക്കാന്‍ അഭിഭാഷകന് അഞ്ച് മിനിറ്റ് അനുമതി ലഭിച്ചു

ഹാഥ്‌രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനുമായി സംസാരിക്കാന്‍ അഭിഭാഷകന് അനുമതി ലഭിച്ചു. 49 ദിവസത്തെ യു പി ജയില്‍ വാസത്തിനിടയില്‍ ആദ്യമായാണ് മലയാളി മാധ്യമപ്രവര്‍ത്തകന് അഭിഭാഷകനോട് ഫോണില്‍ സംസാരിക്കാന്‍ അനുമതി ലഭിച്ചത്.
അഭിഭാഷകന്‍ വില്‍സ് മാത്യുവുമായി അഞ്ച് മിനിറ്റ് നേരം സംസാരിക്കാനാണ് അനുവാദം നല്‍കിയത്. തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് കാപ്പന്‍ പറഞ്ഞതായി അഭിഭാഷകന്‍ അറിയിച്ചു. ജയിലില്‍ മരുന്നും ആഹാരവും കിട്ടുന്നുണ്ടെന്നും കാപ്പന്‍ അറിയിച്ചെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. യു എ പി എ, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ജയിലില്‍ കഴിയുന്ന കാപ്പനെ ഒക്ടോബര്‍ 5 നാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. കാപ്പന്റെ ജാമ്യ ഹര്‍ജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും.
https://www.facebook.com/Malayalivartha

























