ദേശീയഗാനത്തിന്റെ വരികള്‍ തെറ്റിച്ചുപാടി ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി; വൈറൽ വീഡിയോ ആയുധമാക്കി പ്രതിപക്ഷം

ദേശീയഗാനത്തിന്റെ വരികള്‍ തെറ്റിച്ചുപാടി ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി മേവാലാല്‍ ചൗധരി. മുന്‍പ് ഒരു സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പതാക ഉയര്‍ത്തി അദ്ദേഹം ദേശീയ ഗാനം തെറ്റിച്ച് ചൊല്ലുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
പ്രതിപക്ഷമായ ആര്‍ജെഡിയും വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. പല തവണ അഴിമതി ആരോപിതനായ ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി മേവാലാല്‍ ചൗധരിക്ക് ദേശീയഗാനവും അറിയില്ലെന്നും അല്‍പം നാണം ബാക്കിയുണ്ടോ നിതീഷ് എന്നുമാണു വീഡിയോ ട്വീറ്റ് ചെയ്ത് ആര്‍ജെഡി ചോദിക്കുന്നത്. വീഡിയോ എന്ന് എടുത്തതാണെന്നോ എവിടെയാണെന്നോ വ്യക്തമല്ല.
https://www.facebook.com/Malayalivartha

























