ബിജെപിയുടെ വെട്രിവേല്‍ യാത്രയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട നടി ഖുഷ്ബുവിന്റെ കാറില്‍ ലോറി ഇടിച്ചു

ബിജെപിയുടെ വെട്രിവേല്‍ യാത്രയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട നടി ഖുഷ്ബുവിന്റെ കാറില്‍, ദിശ തെറ്റിയെത്തിയ ടാങ്കര്‍ ലോറി ഇടിച്ചു. ആര്‍ക്കും പരുക്കില്ല.
അപകടം ആസൂത്രിതമാണോ എന്നു പൊലീസ് അന്വേഷിക്കുന്നതായി നടി പറഞ്ഞു. ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ 9.30-നായിരുന്നു ചെന്നൈ -തിരുച്ചിറപ്പള്ളി ദേശീയ പാതയിലെ അയ്യനാര്‍കോവിലില്‍ അപകടം. മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്ന ഖുഷ്ബു, കടലൂരില്‍ മുരുകക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള വെട്രിവേല്‍ യാത്രയില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.
തമിഴ്‌നാട് സര്‍ക്കാര്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. കോണ്‍ഗ്രസ് ദേശീയ വക്താവായിരുന്ന അവര്‍ ഈയിടെയാണു ബിജെപിയില്‍ ചേര്‍ന്നത്.
https://www.facebook.com/Malayalivartha

























