കിഴക്കന്‍ ലഡാക്കില്‍ അത്യാധുനിക ടെന്റുകള്‍ സജ്ജമായി... ഇനി സൈനികര്‍ക്ക് ശൈത്യം പ്രശ്‌നമില്ല... അതിരൂക്ഷമായ കാലാവസ്ഥയെ ചെറുക്കാനായി അത്യാധുനിക താമസസൗകര്യങ്ങള്‍

കിഴക്കന്‍ ലഡാക്കില്‍ അത്യാധുനിക ടെന്റുകള്‍ സജ്ജമായി... ഇനി സൈനികര്‍ക്ക് ശൈത്യം പ്രശ്‌നമില്ല... അതിരൂക്ഷമായ കാലാവസ്ഥയെ ചെറുക്കാനായി അത്യാധുനിക താമസസൗകര്യങ്ങള്‍ .ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കില്‍ സൈനികര്‍ക്ക് അതിരൂക്ഷമായ കാലാവസ്ഥയെ ചെറുക്കാനായാണിത്. നവംബറിന് ശേഷം 40 അടി ഉയരത്തില്‍ വരെ മഞ്ഞു വീഴുകയും താപനില പൂജ്യത്തിന് താഴെവരെയെത്തുകയും ചെയ്യുന്ന സ്ഥലത്ത് ചൂട് നിലനിറുത്തുന്ന വീടുകളും ടെന്റുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
മുറിക്കുള്ളില്‍ ചൂട് നിലനിറുത്താനുള്ള ഹീറ്ററുകള്‍ക്ക് പുറമെ, വെള്ളം, വൈദ്യുതി എന്നിവയും ലഭ്യമാകും. സൈനികരുടെ ആരോഗ്യ സംരക്ഷണം കണക്കിലെടുത്ത് വൃത്തിയും വെടിപ്പും ഉറപ്പാക്കിയാണ് ഇവയുടെ നിര്‍മ്മാണം. കിടക്കാന്‍ കട്ടിലും സാധനങ്ങള്‍ വയ്ക്കാന്‍ അലമാരയുമുണ്ട്. തന്ത്രപ്രധാന സ്ഥലങ്ങളില്‍ ടെന്റുകളുടെ രൂപത്തിലും ചതുരാകൃതിയിലും അധികം ഉയരമില്ലാത്ത താമസ സ്ഥലങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ചൂടു നിലനിറുത്തുന്നത് അടക്കം സൗകര്യങ്ങളുള്ള സ്മാര്‍ട്ട് ക്യാമ്പുകളാണ് നിലവില്‍ കിഴക്കന്‍ ലഡാക്കിലുള്ളത്. സൈനികരുടെ എണ്ണം കൂടിയതോടെ കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ താമസസൗകര്യം ഒരുക്കേണ്ടി വന്നു. ചൈനയും അവരുടെ സൈനികര്‍ക്ക് ആധുനിക സൗകര്യങ്ങളോട് കൂടിയ താമസ സൗകര്യങ്ങള്‍ ഒരുക്കിയെന്ന് അവിടുത്തെ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സേനാ പിന്‍മാറ്റത്തിനുള്ള ചര്‍ച്ചകള്‍ ഒരുവശത്ത് പുരോഗമിക്കുമ്പോഴും ശൈത്യകാലം മുഴുവന്‍ കാവല്‍ വേണ്ടിവരുമെന്ന വിലയിരുത്തലില്‍ ഒരുക്കങ്ങള്‍ തുടരുകയാണ് ഇന്ത്യ.
സൈനികര്‍ക്ക് യു.എസില്‍ നിന്ന് തണുപ്പിനെ പ്രതിരോധിക്കാനുള്ള കിറ്റുകള്‍ എത്തിച്ചിരുന്നു. 15,000 അടി ഉയരത്തില്‍ മലമടക്കുകളില്‍ ജോലി ചെയ്യുന്ന സൈനികര്‍ക്ക് പ്രത്യേക കണ്ണട, കട്ടിയുള്ള കൈയുറ, ജാക്കറ്റ്, യൂണിഫോം തുടങ്ങിയവ അടങ്ങിയതാണ് കിറ്റ്.
"
https://www.facebook.com/Malayalivartha

























