ഓഗസ്റ്റിലെ കലാപവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ഓഫിസുകളില്‍ റെയ്ഡ്

ബെംഗളൂരുവിലെ 43 സ്ഥലങ്ങളില്‍ 4 എസ്ഡിപിഐ ഓഫിസുകള്‍ ഉള്‍പ്പെടെ ഓഗസ്റ്റിലെ കലാപവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ് നടത്തി.
എസ്ഡിപിഐ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉപയോഗിച്ചതെന്നു കരുതുന്ന വാളുകള്‍, കത്തി, ഇരുമ്പുവടികള്‍ എന്നിവ കണ്ടെത്തിയതായി എന്‍ഐഎ പത്രകുറിപ്പില്‍ അറിയിച്ചു.
പ്രവാചകനെക്കുറിച്ച് കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു ഇട്ട അപകീര്‍ത്തികരമായ ഫെയ്‌സ്ബുക് പോസ്റ്റിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ റജിസ്റ്റര്‍ ചെയ്ത 68 എഫ്‌ഐആറുകളില്‍ യുഎപിഎ ചുമത്തിയ 2 കേസുകളാണ് എന്‍ഐഎ അന്വേഷിക്കുന്നത്.
എസ്ഡിപിഐ ജില്ലാ സെക്രട്ടറി മുസമ്മില്‍ പാഷ ഉള്‍പ്പെടെ 293 പേര്‍ അറസ്റ്റിലായി. കലാപത്തിന് ആഹ്വാനം ചെയ്തത് പാഷയാണെന്ന് എന്‍ഐഎ പറയുന്നു. പൊലീസ് വെടിവയ്പില്‍ 3 പേരും കണ്ണീര്‍വാതക ഷെല്‍ തുളഞ്ഞുകയറി ഒരാളും കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























