ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു... കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് വിവാഹ ചടങ്ങുകളില്‍ പങ്കെടുപ്പിക്കാവുന്ന ആളുകളുടെ എണ്ണം 50 ആക്കി കുറച്ചു

ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. ഇന്നലെ മാത്രം 131 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. അതിനിടെ രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും. വ്യാപനം തടയാന്‍ മുഖ്യമന്ത്രി പരാജയപ്പെട്ടെന്ന ബിജെപിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് കെജരിവാളിന്റെ നീക്കം.
അതേ സമയം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് വിവാഹ ചടങ്ങുകളില്‍ പങ്കെടുപ്പിക്കാവുന്ന ആളുകളുടെ എണ്ണം 50 ആക്കി കുറച്ചു. നേരത്തെ 200 പേര്‍ക്ക് പങ്കെടുക്കാന്‍ അനുവാദം ഉണ്ടായിരുന്നു.
ഹോട്ട്സ്പോട്ടുകളാകുന്ന മാര്‍ക്കറ്റുകള്‍ കുറച്ചു നാളത്തേക്ക് അടക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അനുവാദം തേടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
"
https://www.facebook.com/Malayalivartha

























