ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്... ചൗക്ക് കാക്കപൊരയില്‍ സിആര്‍പിഎഫ് വാഹനത്തിനു നേരെയാണ് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്. ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ ബുധനാഴ്ച വൈകുന്നേരം 5.45ഓടെയാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൗക്ക് കാക്കപൊരയില്‍ സിആര്‍പിഎഫ് വാഹനത്തിനു നേരെയാണ് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. എന്നാല്‍ ലക്ഷ്യം തെറ്റുകയും ഗ്രനേഡ് തിരക്കേറിയ ദേശീയപാതയില്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് വാഹനയാത്രികരായ 12 പേര്‍ക്ക് പരിക്കേറ്റതെന്ന് പുല്‍വാമ പോലീസ് വ്യക്തമാക്കി.
ആക്രമണം നടത്തിയ ഭീകരര്‍ക്കായി കാക്കപ്പോര മേഖലയില്‍ സുരക്ഷാ സൈന്യം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പുല്‍വാമ പോലീസ് .
"
https://www.facebook.com/Malayalivartha

























