ഒടുവിൽ ട്വിറ്റർ തെറ്റ് മനസിലാക്കി; ലഡാക്ക് ചൈനയുടേതല്ല; തെറ്റ് ഉടൻ തിരുത്തും

ഒടുവിൽ ട്വിറ്റർ തെറ്റ് മനസിലാക്കി ലഡാക്ക് ചൈനയുടേതല്ലേ അല്ല എന്ന ആ സത്യം...പിന്നാലെ മാപ്പു പറച്ചിലും...എല്ലാം ശരിയാക്കാം എന്ന ഉറപ്പും .... ലഡാക്ക് ചൈനയിലാണെന്നു തെറ്റായി കാണിച്ചതിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്വിറ്റർ മാപ്പുപറയുകയായിരുന്നു . ഡേറ്റ പ്രൊട്ടക്‌ഷൻ ബില്‍ സംബന്ധിച്ച പാർലമെന്ററി പാനലിന് എഴുത്തിത്തയാറാക്കിയ മറുപടിയിലായിരുന്നു ട്വിറ്ററിന്റെ ചീഫ് പ്രൈവസി ഓഫിസർ ഡാമിയൻ കാരെയ്ൻ മാപ്പ് അറിയിച്ചത്. ഈ മാസം അവസാനത്തോടുകൂടി പിഴവുകൾ പൂർണമായും പരിഹരിക്കുമെന്നും കത്തിൽ പറയുന്നതായി പാനലിന്റെ അധ്യക്ഷ മീനാക്ഷി ലേഖി പറഞ്ഞു.പിഴവിന് രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നും വിശദീകരണം നൽകണമെന്നും പാനൽ കഴിഞ്ഞ മാസം ട്വിറ്ററിനെ അറിയിച്ചിരുന്നു. ട്വിറ്റർ ഇന്ത്യയുടെ പ്രതിനിധികൾ ഹാജരായെങ്കിലും രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ക്രിമിനൽ കുറ്റമായതിനാൽ ട്വിറ്റർ കമ്പനിയുടെ നേരിട്ടുള്ള ജീവനക്കാർ എത്തണമെന്ന് പാനൽ ആവശ്യപ്പെടുകയായിരുന്നു. സോഫ്റ്റ്‌വെയർ പിശകാണെന്നാണ് സത്യവാങ്മുലത്തിൽ ട്വിറ്റർ കാരണമായി പറയുന്നത്.
ലഡാക്കിലെ ലേയിലുള്ള യുദ്ധസ്മാരകമായ ഹാൾ ഓഫ് ഫെയിമിനു മുന്നിൽനിന്നുള്ള ലൈവ് ബ്രോഡ്കാസ്റ്റിലാണ് ‘ജമ്മു കശ്മീർ, ദി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന’ എന്ന ജിയോ ടാഗ് നൽകിയത്. ഒക്ടോബർ 22ന് ഇക്കാര്യം കാട്ടി കേന്ദ്രസർക്കാർ ട്വിറ്ററിന് മുന്നറിയിപ്പു നൽകിയിരുന്നു.ട്വിറ്ററിന്റെ നടപടി വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി ഇടപെടുകയും ഇന്ത്യയുടെ ഭൂപടം തെറ്റായ രീതിയിൽ പ്രദർശിപ്പിച്ചതിന് കമ്പനിയിൽ നിന്ന് വിശദീകരണം തേടുകയും ചെയ്തിരുന്നു. കേന്ദ്ര ഐടി മന്ത്രാലയവും സംഭവത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ട്വിറ്റർ സിഇഒക്ക് കത്തയച്ചിരുന്നു. എന്നാൽ സാങ്കേതിക പിഴവെന്നായിരുന്നു ട്വിറ്റർ നൽകിയ വിശദീകരണം.
https://www.facebook.com/Malayalivartha

























