നേഴ്‌സാണെന്ന് പറഞ്ഞ് അമ്മയെയും അമ്മൂമ്മയെയും കബളിപ്പിച്ച് അജ്ഞാത യുവതി നവജാത ശിശുവിനെ മോഷ്ടിച്ചു; പിന്നാലെ പോയ അമ്മൂമ്മയെ കണ്ട യുവതി ആശുപത്രിയ്ക്കകത്ത് പല വഴികളിലൂടെ നടന്ന് അപ്രത്യക്ഷയായി

ഒരു ദിവസം മാത്രം പ്രായമുള്ള ശിശുവിനെ നേഴ്‌സാണെന്ന് പറഞ്ഞ് അമ്മയെയും അമ്മൂമ്മയെയും കബളിപ്പിച്ച് അജ്ഞാതയായ യുവതി മോഷ്ടിച്ചതായി പരാതി. ഇന്‍ഡോറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നവംബര്‍ 15 നാണ് സംഭവം നടന്നത്. ഒരു ദിവസം പ്രായമായ കുഞ്ഞിനെ നേഴ്‌സാണെന്നു പറഞ്ഞ് എത്തിയ യുവതി എടുത്തു കൊണ്ടു പോവുകയായിരുന്നു എന്നാണ് കുട്ടിയുടെ അമ്മയും അമ്മൂമ്മയും ആരോപണം ഉന്നയിച്ചിരിക്കുന്നത്.
നേഴ്‌സാണെന്നു പറഞ്ഞുകൊണ്ട് എത്തിയ യുവതി കുട്ടിക്ക് ശ്വാസതടസമുണ്ടെന്നും ഒരു ടെസ്റ്റ് നടത്തണമെന്നും പറഞ്ഞാണ് കുട്ടിയെ എടുത്തുകൊണ്ട് പോയത്. യുവതിയെ പിന്തുടർന്ന് അമ്മൂമ്മ പോയെങ്കിലും ആശുപത്രിയ്ക്കകത്ത് പല വഴികളിലൂടെ നടന്ന് യുവതി അപ്രത്യക്ഷയായി. തുടര്‍ന്ന് അമ്മൂമ്മ ആശുപത്രി മുഴുവന്‍ തിരഞ്ഞെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഇതെത്തുടർന്ന് അധികൃതർ അന്വേഷണം നടത്തിയപ്പോൾ ആശുപത്രിയിലെ സി സി ടി വി യില്‍ അമ്മൂമ്മ യുവതിയോട് സംസാരിക്കുന്ന ദൃശ്യം കണ്ടെത്തുകയുണ്ടായി. വിവിധ സി സി ടി വി ദൃശ്യങ്ങള്‍ വച്ച് പോലീസ് പരിശോധന നടത്തി വരികയാണ്.
https://www.facebook.com/Malayalivartha

























