അങ്കിളേ എന്നൊരൊറ്റ വിളി ; നിയന്ത്രണം നഷ്ടപ്പെട്ട് നന്ദമൂരി ബാലകൃഷ്‌ണ; മൊബൈൽ ഫോൺ എടുത്തെറിഞ്ഞു ; ദേഷ്യത്തിൽ കവർ വലിച്ചുകീറി; നായികയുടെ മുഖം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സഹനടന്റെ കൈ തട്ടി മാറ്റി; വേദിയിൽ നിറഞ്ഞ് നിന്ന നാടകീയത

സേഹരി എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആകെ പെട്ട മട്ടിലാണ്. തെലുങ്ക് സൂപ്പർ സ്‌റ്റാർ നന്ദമൂരി ബാലകൃഷ്‌ണയുടെ കൂടെ നിന്ന് ഉരുകുന്ന അവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു എല്ലാവരും . ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്ന ചടങ്ങിലേയ്ക്ക് മുഖ്യാതിഥിയായി ബാലകൃഷ്ണയെ ക്ഷണിച്ചിരുന്നു. പരിപാടിക്കിടെ യുവനടൻ സൂപ്പർതാരത്തെ ‘അങ്കിൾ’ എന്ന് അഭിസംബോധന ചെയ‌്തു.ഇതോടെ താരത്തിന്റെ ഭാവം മാറി. . ‘അങ്കിൾ’ എന്ന വിളി കേട്ടപാടെ ബാലകൃഷ്ണയുടെ മുഖഭാവം മാറി. യുവനടൻ ഉടൻ ‘സോറി സർ, ബാലകൃഷ്ണ’ എന്നു മാറ്റിവിളിക്കുകയും ചെയ്തു.
എന്നാൽ പിന്നീട് ബാലകൃഷ്ണ അസ്വസ്ഥനായിരുന്നു.ഇതിനിടെ അദ്ദേഹത്തിനു ഫോൺ വന്നു. അദ്ദേഹം ഫോൺ ഉടൻ തന്നെ പോക്കറ്റിൽ നിന്നെടുത്ത് വലിച്ചെറിയുകയായിരുന്നു. കൂടെ നിന്നവർ ഇത് കണ്ടു അന്തം വിട്ടു. പോസ്റ്റർ റിലീസ് ചെയ്യുന്നതിനിടെ നായികയുടെ മുഖത്ത് അത് തട്ടുമെന്ന സ്ഥിതി വരെ വന്നു. പോസ്റ്റർ റിലീസ് ചെയ്യുന്നതിനിടെ തനിക്കരികിലായി നിന്ന നായകനടന്റെ കൈ തട്ടിമാറ്റുകയും ചെയ‌്തു.ഇങ്ങനെ തീർത്തും നാടകീയമായ രംഗങ്ങൾ ആയിരുന്നു അരങ്ങേറിയത് .
https://www.facebook.com/Malayalivartha

























