കൃഷിയിടത്തിലെ നൂറടി താഴ്ചയുള്ള കിണറ്റില്‍ അകപ്പെട്ട ആനക്കുട്ടിക്ക് വേണ്ടി പ്രാർത്ഥനയോടെ ഒരു ഗ്രാമം; രക്ഷാപ്രവർത്തനം ഊർജിതമാക്കിഫയര്‍ ഫോഴ്‌സും മൃഗ ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള സംഘം

തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ ആനക്കുട്ടി നൂറടി താഴ്ചയുള്ള കിണറ്റില്‍ വീണു. ആനക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഫയര്‍ ഫോഴ്‌സും മൃഗ ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള രക്ഷാ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.
വെങ്കിടാചലം എന്ന കൃഷിക്കാരന്റേതാണ് നൂറടി താഴ്ചയുള്ള മേല്‍മൂടിയില്ലാത്ത കിണര്‍. കിണറ്റില്‍ നിന്നും കരച്ചില്‍ കേട്ട് നോക്കിയപ്പോഴാണ് ആനക്കുട്ടി വീണത് വെങ്കിടാചലത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അധികാരികളെ വിവരമറിയിക്കുകയായിരുന്നു. ക്രെയിനും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.
https://www.facebook.com/Malayalivartha

























