പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ബിജെപി മുഖ്യമന്ത്രിയെപ്പോലെ പെരുമാറുന്നുവെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ബിജെപി മുഖ്യമന്ത്രിയെപ്പോലെ പെരുമാറുന്നുവെന്ന് ആംആദ്മി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. അമരീന്ദര്‍ സിംഗ് കഴിഞ്ഞ ദിവസം ബിജെപി നേതാക്കളെ കണ്ടു. അദ്ദേഹം ബിജെപിയെ പ്രതിരോധിക്കുകയാണെന്നും സിസോദിയ പറഞ്ഞു.
കഴിഞ്ഞ ദിവസം അമരീന്ദര്‍ സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സിസോദിയയുടെ ആരോപണം.കര്‍ഷകരുടെ പ്രക്ഷോഭം ദേശീയ സുരക്ഷയ്ക്ക് അപകടമാണെന്ന് അദ്ദേഹം പറയുന്നു. അമരീന്ദര്‍ ബിജെപിയുടെ ശൈലിയിലാണ് സംസാരിക്കുന്നതെന്നും സിസോദിയ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha






















