തദ്ദേശീയമായി നിര്‍മിച്ച ആകാശ് വ്യോമ പ്രതിരോധ മിസൈലുകള്‍ പരീക്ഷിച്ച് ഇന്ത്യന്‍ വ്യോമസേന, നേരിട്ടു തൊടുത്തപ്പോള്‍ ലക്ഷ്യം കൃത്യമായി ഭേദിച്ചുവെന്ന് വ്യോമസേനാ വൃത്തങ്ങള്‍

ഏത് ആക്രമണവും തടയാനാകുന്ന തദ്ദേശീയമായി നിര്‍മിച്ച മിസൈലുകള്‍ ഇന്ത്യന്‍ വ്യോമസേന പരീക്ഷിച്ചു. പത്തോളം ആകാശ് വ്യോമ പ്രതിരോധ മിസൈലുകളാണ് പരീക്ഷിച്ചത്. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ചൈനയുടെ ഭീഷണി നിലനില്‍ക്കെയാണ് മിസൈലുകള്‍ പരീക്ഷിച്ചത്.
ആകാശ് മിസൈലുകള്‍ അടുത്തിടെ പരിഷ്‌കരിച്ചവയാണ്. കഴിഞ്ഞയാഴ്ചയായിരുന്നു ആന്ധ്രപ്രദേശിലെ സൂര്യലങ്ക ടെസ്റ്റ്ഫയറിങ് റേഞ്ചിലെ പരീക്ഷണങ്ങള്‍. നേരിട്ടു തൊടുത്തപ്പോള്‍ ലക്ഷ്യം കൃത്യമായി ഭേദിച്ചുവെന്ന് വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു. ആകാശ് മിസൈലുകള്‍ക്കൊപ്പം ഇഗ്ല മിസൈലുകളും പരീക്ഷിച്ചു. ഈ രണ്ടു മിസൈലുകളും നിലവില്‍ കിഴക്കന്‍ ലഡാക്കിലും വിന്യസിച്ചിട്ടുണ്ട്.
ആകാശ് മിസൈലുകളെ ഉയരത്തിലുള്ള ലക്ഷ്യസ്ഥാനങ്ങള്‍ ഭേദിക്കാവുന്ന തരത്തില്‍ പരിഷ്‌കരിക്കാനുള്ള ഗവേഷണങ്ങള്‍ ഡിആര്‍ഡിഒ നടത്തിവരികയാണ്. സംഘര്‍ഷ സാഹചര്യം പരിഗണിച്ച് കൂടുതല്‍ ഫലപ്രദമായവ മിസൈല്‍ സംവിധാനത്തില്‍ കൊണ്ടുവരാനും ഡിആര്‍ഡിഒ ശ്രമിക്കുന്നുണ്ട്. അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ ജെ20 പോലുള്ളവയാണ് ചൈനാഅതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്.
സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഏഴു സ്‌ക്വാഡ്രണ്‍ മിസൈല്‍ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ വ്യോമസേനയ്ക്ക് 5500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പാക്കിസ്ഥാനും ചൈനയുമായുള്ള അതിര്‍ത്തിയില്‍ ഇത്തരം മൂന്നു മിസൈല്‍ സംവിധാനങ്ങളാണ് വിന്യസിക്കാന്‍ പോകുന്നത്.
https://www.facebook.com/Malayalivartha






















