ആന്ധ്രാപ്രദേശിലെ ഒരു സ്‌കൂളില്‍ ക്ലാസ്മുറിയില്‍ വച്ച് താലികെട്ടിയ പ്ലസ്ടു വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്നും പുറത്താക്കി

ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലെ ഒരു സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ ക്ലാസ്മുറിയില്‍ വച്ച് താലികെട്ടി.സമൂഹമാധ്യമങ്ങളില്‍ ഈ വിഡിയോ വൈറലായതോടെ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്നും പുറത്താക്കി.
ആളൊഴിഞ്ഞ ക്ലാസ് മുറിയാണ് ഇവര്‍ വിവാഹവേദിയാക്കിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. പിന്നാലെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് മൂന്നു വിദ്യാര്‍ഥികള്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടി എടുത്തതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.
ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ഉള്ളത് യൂണിഫോമിലുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയും പരസ്പര സമ്മതത്തോടെ താലികെട്ടുന്നതാണ്. ആരെങ്കിലും വരുന്നതിന് മുമ്പ് വേഗം താലി കെട്ടാന്‍ കാമറ കൈകാര്യം ചെയ്ത സുഹൃത്ത് ഉപദേശിക്കുന്നതും കേള്‍ക്കാം. നെറ്റിയില്‍ സിന്ദൂരം അണിയിക്കാനും പെണ്‍കുട്ടി പറയുന്നുണ്ട്.
സംഭവം നടന്നത് നവംബര്‍ ആദ്യവാരമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണിക്കാനായിരുന്നു ഈ താലികെട്ട്. എന്നാല്‍ ആരാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പൊലീസും ശിശുക്ഷേമ അധികൃതരും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha






















