ഇന്ത്യയില്‍നിന്നു മുങ്ങിയ വ്യവസായി വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്ത് കണ്ടുകെട്ടി
ഇന്ത്യയുടെ അഭ്യര്‍ഥനപ്രകാരം, സാമ്പത്തിക കുറ്റകൃത്യങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍നിന്നു മുങ്ങിയ വ്യവസായി വിജയ് മല്യയുടെ പേരിലുള്ള 14 കോടി രൂപയുടെ വസ്തുവകകള്‍ ഫ്രാന്‍സ് കണ്ടുകെട്ടിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി.
മല്യ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് വന്‍തുക വിദേശത്തേക്ക് അയച്ചതായി നേരത്തേ കണ്ടെത്തിയിരുന്നു.
വിജയ് മല്യ 2016 മാര്‍ച്ച് മുതല്‍ യുകെയിലാണു താമസം. 9,000 കോടി രൂപയുടെ തട്ടിപ്പു നടത്തിയശേഷമായിരുന്നു മല്യ രാജ്യം വിട്ടത്.
അവിടത്തെ കോടതി നടപടികള്‍ പൂര്‍ത്തിയാകാതെ ഇന്ത്യയ്ക്കു വിട്ടുകിട്ടില്ലെന്ന് നേരത്തേ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha