ആളൊഴിഞ്ഞ ക്ലാസ് മുറി വിവാഹവേദിയാക്കി; യൂണിഫോമിലുള്ള ആൺകുട്ടിയും പെൺകുട്ടിയും പരസ്പര സമ്മതത്തോടെ താലി കെട്ട്, പെൺകുട്ടി പറഞ്ഞതുപ്രകാരം നെറ്റിയിൽ സിന്ദൂരവും തൊട്ടു! വീഡിയോ വൈറലായതോടെ സംഭവിച്ചത്...

സമൂഹമാധ്യമങ്ങളിൽ ക്ലാസ് മുറിയിൽ വിവാഹം കഴിച്ച വീഡിയോ വൈറലായതോടെ പ്ലസ്ടു വിദ്യാർഥികളെ സ്കൂളിൽ നിന്നും പുറത്താക്കി. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലെ ഒരു സ്കൂളിലാണ് പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ ആളൊഴിഞ്ഞ ക്ലാസ്മുറിയിൽ വച്ച് താലികെട്ടിയത്.
കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. പിന്നാലെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് മൂന്നു വിദ്യാർഥികൾക്കെതിരെ സ്കൂൾ അധികൃതർ കടുത്ത നടപടി സ്വീകരിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. ആളൊഴിഞ്ഞ ക്ലാസ് മുറിയാണ് ഇവർ വിവാഹവേദിയാക്കി മാറ്റിയത്. ഇവരുടെ ആവശ്യപ്രകാരം സുഹൃത്ത് ക്യാമറ കൈകാര്യം ചെയ്തു.
യൂണിഫോമിലുള്ള ആൺകുട്ടിയും പെൺകുട്ടിയും പരസ്പര സമ്മതത്തോടെ താലിക്കെട്ടുന്നതാണ് ഒരുമിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ഉള്ളത്. ആരെങ്കിലും വരുന്നതിന് മുമ്പ് വേഗം താലി കെട്ടാൻ കാമറ കൈകാര്യം ചെയ്ത സുഹൃത്ത് ഉപദേശിക്കുന്നതും വിഡിയോയിൽ കേൾക്കാം. മാത്രമല്ല നെറ്റിയിൽ സിന്ദൂരം അണിയിക്കാനും പെൺകുട്ടി പറയുന്നുണ്ട്.
നവംബർ ആദ്യവാരമാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നത്. പെൺകുട്ടിയുടെ വീട്ടുകാരെ കാണിക്കാനായിരുന്നു ഇത്തരത്തിൽ താലിക്കെട്ടിയത്. എന്നാൽ ആരാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വീഡിയോ വൈറലായതിനു പിന്നാലെ പൊലീസും ശിശുക്ഷേമ അധികൃതരും വിഷയത്തിൽ ഇടപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha






















