ഹൈക്കോടതി ജഡ്ജി കൊവിഡ് ബാധിച്ച് മരിച്ചു; ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജി കൊവിഡ് ബാധിച്ച് മരിക്കുന്നത് രാജ്യത്ത് ആദ്യമായി
ഹൈക്കോടതി ജഡ്ജി കൊവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജി ആര് ഉധ്വാനിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നു രാവിലെയായിരുന്നു അന്ത്യം. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെതുടര്‍ന്ന് അഹമ്മദാബാദിലെ സാല് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഉധ്വാനി.
ജസ്റ്റിസ് ഉധ്വാനി മുമ്ബ് ഗുജറാത്ത് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായാണ് ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജി കൊവിഡ് ബാധിച്ച് മരിക്കുന്നത്.
https://www.facebook.com/Malayalivartha