കര്‍ണാടകയില്‍ ഗോവധ നിരോധന ബില്‍ പാസാക്കി സർക്കാർ; സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്

കര്‍ണാടകയില്‍ ഗോവധ നിരോധന ബില്‍ പാസാക്കി. കര്‍ണാടക നിയമസഭയിലാണ് ബില്‍ പാസാക്കിയത്. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പശുവിനെ കൊന്നാല്‍ മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്‍ ആണ് പാസാക്കിയത്. ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ബില്ലിന്റെ മാതൃകകള്‍ പഠന വിധേയമാക്കിയെന്നും നിയമകാര്യമന്ത്രി ആര്‍. അശോക് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























