ഡല്‍ഹി ചലോ..... സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷകസംഘടനകള്‍... പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്താന്‍ മറ്റു സംസ്ഥാനങ്ങളിലെ കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിക്കെത്തണമെന്നും നേതാക്കള്‍, ഡിസംബര്‍ 14ന് രാജ്യവ്യാപക പ്രക്ഷോഭത്തിനും ആഹ്വാനം

ഡല്‍ഹി ചലോ..... സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷകസംഘടനകള്‍... പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്താന്‍ മറ്റു സംസ്ഥാനങ്ങളിലെ കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിക്കെത്തണമെന്നും നേതാക്കള്‍, ഡിസംബര്‍ 14ന് രാജ്യവ്യാപക പ്രക്ഷോഭത്തിനും ആഹ്വാനം .താങ്ങുവില ഉറപ്പാക്കാമെന്നും ആശങ്കയുള്ള വ്യവസ്ഥകള്‍ ഭേദഗതിചെയ്യാമെന്നും കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം നല്‍കിയ ഉറപ്പു തള്ളിയ കര്‍ഷകസംഘടനകള്‍ സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചു. ഡിസംബര്‍ 14ന് രാജ്യവ്യാപക പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഡല്‍ഹി അതിര്‍ത്തികള്‍ സ്തംഭിപ്പിച്ച് രണ്ടാഴ്ചപിന്നിട്ട പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തമാക്കാന്‍ തീരുമാനിച്ചതായി കര്‍ഷകനേതാവ് ദര്‍ശന്‍പാല്‍ സിങ് മാധ്യമങ്ങളെ അറിയിച്ചു.
തലസ്ഥാനം കൂടുതല്‍ സ്തംഭിപ്പിക്കുന്ന പ്രക്ഷോഭങ്ങളിലേക്കാണ് സമരക്കാര്‍ നീങ്ങുന്നത്. ശനിയാഴ്ച ഡല്‍ഹിജെയ്പുര്‍ ദേശീയപാതയും ആഗ്രഡല്‍ഹി എക്‌സ്പ്രസ് പാതയും ഉപരോധിക്കുമെന്നും സമരക്കാര്‍ പ്രഖ്യാപിച്ചു. നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഡല്‍ഹിയിലെ റോഡുകള്‍ ഒന്നിനുപിറകെ ഒന്നായി ഉപരോധിക്കുമെന്നും മുന്നറിയിപ്പു നല്‍കി. ബുധനാഴ്ച കേന്ദ്ര കൃഷിമന്ത്രിയുമായി നടത്താനിരുന്ന ചര്‍ച്ചയില്‍നിന്ന് അവസാന നിമിഷം സംഘടനകള്‍ പിന്‍വാങ്ങിയിരുന്നു.
ചൊവ്വാഴ്ച രാത്രി ആഭ്യന്തരമന്ത്രി അമിത് ഷാ 13 കര്‍ഷകസംഘടനകളുടെ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലും സര്‍ക്കാര്‍ മുന്‍വാഗ്ദാനങ്ങള്‍ തന്നെയാണു മുന്നോട്ടുവെച്ചത്. ഇതില്‍ ക്ഷുഭിതരായാണ് കര്‍ഷര്‍ ഇനി ചര്‍ച്ചക്കില്ലെന്നു പ്രഖ്യാപിച്ചത്. ബുധനാഴ്ച രാവിലെയാണ് ഉറപ്പുകള്‍ സംബന്ധിച്ച 20 പേജുള്ള കുറിപ്പ് സര്‍ക്കാര്‍ കര്‍ഷകനേതാക്കള്‍ക്കു നല്‍കിയത്.
കര്‍ഷകര്‍ ഉന്നയിക്കുന്ന ആശങ്കകള്‍ പരിഹരിക്കാനുള്ള ഭേദഗതികളെല്ലാം നിയമത്തില്‍ കൊണ്ടുവരാമെന്നാണ് രേഖാമൂലം നല്‍കിയിട്ടുള്ള വാഗ്ദാനം. കര്‍ഷകരുടെ ആശങ്കകള്‍ തുറന്നമനസ്സോടെ കേള്‍ക്കാന്‍ തയ്യാറാണെന്ന് ശുപാര്‍ശകള്‍ രേഖാമൂലം കൈമാറിയ കൃഷിമന്ത്രാലയം ജോയന്റ്‌സെക്രട്ടറി വിവേക് അഗര്‍വാള്‍ വ്യക്തമാക്കി.
പ്രക്ഷോഭം നയിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച വൈകീട്ട് യോഗത്തിനുശേഷം ഉറപ്പുകള്‍ തള്ളി. ഭേദഗതികളല്ല, നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുകയാണു വേണ്ടതെന്ന ആവശ്യം നേതാക്കള്‍ ആവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha























