രാജ്യത്തുടനീളം പൊതു ഇടങ്ങളില്‍ വൈഫൈ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിനുള്ള പ്രധാനമന്ത്രി വാണി പബ്‌ളിക് ഡാറ്റാ ഓഫീസ് വൈഫൈ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം

രാജ്യത്തുടനീളം പൊതു ഇടങ്ങളില്‍ വൈഫൈ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിനുള്ള പ്രധാനമന്ത്രി വാണി (പി.എം വാണി) പബ്‌ളിക് ഡാറ്റാ ഓഫീസ് വൈഫൈ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം . വൈഫൈ ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിന് ഏജന്‍സികള്‍ക്ക് ലൈസന്‍സ് ഫീ ഇല്ലാതെ അപേക്ഷിക്കാം.
ടെലികോം മന്ത്രാലയത്തിന് കീഴിലെ സരള്‍ സഞ്ചാര്‍ സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ലൈസന്‍സ് നേടുന്ന പബ്‌ളിക് ഡാറ്റാ ഓഫീസ് അഗ്രിഗേറ്റര്‍മാര്‍ വഴിയാണ് വൈഫൈ ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുക.
വൈഫൈ ആക്‌സസ് പോയിന്റുകള്‍ സ്ഥാപിക്കലും നടത്തിപ്പും ഏജന്‍സികളുടെ ചുമതലയാണ്. രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ ലൈസന്‍സ് ലഭിക്കും. മൊബൈല്‍ ഫോണ്‍ കണക്റ്റിവിറ്റി ഇല്ലാത്ത സ്ഥലങ്ങളില്‍ വൈഫൈ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കും. ആപ്പ് വഴി രജിസ്‌ട്രേഷന്‍: വൈഫൈ സേവനം ഉപയോഗിക്കുന്നവര്‍ പ്രത്യേക മൊബൈല്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണം.
വൈഫൈ സേവനം ലഭ്യമാകുന്ന പ്രദേശങ്ങള്‍ ആപ്പിലൂടെ അറിയാം. കേന്ദ്ര രജിസ്റ്റര്‍: വൈഫൈ സേവനം ലഭ്യമാക്കുന്ന ഏജന്‍സികള്‍, ആപ്പ് ദാതാക്കള്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ടെലികോം മന്ത്രാലയത്തിന് കീഴിലെ രജിസ്ട്രിയില്‍ സൂക്ഷിക്കും.കൊച്ചി ലക്ഷദ്വീപ് ഒ.എഫ്.സി പദ്ധതിക്ക് അംഗീകാരംകൊച്ചിയില്‍ നിന്ന് കടലിനടിയിലൂടെ ഒപ്ടിക്കല്‍ കേബിള്‍ ഫൈബര്‍ വലിച്ച് ലക്ഷദ്വീപില്‍ അതിവേഗ ഇന്റര്‍നെറ്റും ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളും ഉറപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
https://www.facebook.com/Malayalivartha























