ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ വെടിവയ്പും ഷെല്ലാക്രമണവും

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ വെടിവയ്പും ഷെല്ലാക്രമണവും നടത്തി. പൂഞ്ച് ജില്ലയിലെ മങ്കോട്ടെ സെക്ടറിലെ നിയന്ത്രണ രേഖയില്‍ ചെറിയ ആയുധങ്ങളും, മോര്‍ട്ടാറുകളുപയോഗിച്ച് ഷെല്ലാക്രമണം നടത്തി. പാകിസ്ഥാന്‍ പ്രകോപനമില്ലാത്ത വെടിനിര്‍ത്തല്‍ നിയമലംഘനം നടത്തിയത്.
ഇന്ത്യന്‍ ഭാഗത്ത് നിന്ന് അപകടമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ വര്‍ഷം തുടക്കം മുതല്‍ 1999 ല്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ച ഉഭയകക്ഷി വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥാന്‍ നിരവധിതവണ ലംഘിച്ചു.
2020 ജനുവരി മുതല്‍ പാക്കിസ്ഥാന്‍ ജമ്മു കശ്മീര്‍ നിയന്ത്രണ രേഖയില്‍ 3,200 തവണ വെടിനിര്‍ത്തല്‍ ലംഘിച്ചു. ഈ വെടിനിര്‍ത്തല്‍ ലംഘനങ്ങളില്‍ 30 ഓളം സാധാരണക്കാര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha























