ഉഭയകക്ഷി കരാറുകള്‍ ചൈന പാലിക്കാതിരിക്കുന്നതാണ് യഥാർഥ നിയന്ത്രണരേഖയിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രശ്നം ; ചൈനയ്ക്കും ഇന്ത്യയ്‌ക്കും ഇടയിലുള്ള യഥാർത്ഥ പ്രശ്നം എന്തെന്ന വെളിപ്പെടുത്തലുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ

ചൈനയ്ക്കും ഇന്ത്യയ്‌ക്കും ഇടയിലുള്ള യഥാർത്ഥ പ്രശ്നം എന്തെന്ന വെളിപ്പെടുത്തലുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഉഭയകക്ഷി കരാറുകള്‍ ചൈന പാലിക്കാതിരിക്കുന്നതാണ് യഥാർഥ നിയന്ത്രണരേഖയിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രശ്നമെന്നും അദ്ദേഹം അറിയിച്ചു . മേഖലയില്‍ സമാധാനവും ശാന്തതയും നിലനിർത്തുന്നതിന് ഒട്ടേറെ കരാറുകളായിരുന്നു ഉണ്ടാക്കിയിരുന്നത്. എന്നാൽ ആ കരാറുകളെല്ലാം ഇല്ലാതാക്കി ആയിരക്കണക്കിന് സൈനികസംഘങ്ങളെയാണ് ചൈന അതിര്‍ത്തിയിൽ വിന്യസിച്ചിരിക്കുന്നത് എന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി .
നിയന്ത്രണരേഖയിലേക്ക് വലിയ സേനയെ എത്തിക്കില്ലെന്ന കരാറാണ് അവർ ഇപ്പോൾ ലംഘിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി . ലോവി ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിക്കുകയായിരുന്നു ജയ്ശങ്കർ. എന്നാൽ അതിർത്തിയിലെ സേനാവിന്യാസത്തിന് വ്യത്യസ്തമായ കാരണങ്ങളാണ് ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് . അപ്പോൾ സ്വാഭാവികമായും ബന്ധം അസ്വസ്ഥമാകുവാനുള്ള സാധ്യത കൂടുതൽ ആണെന്നും അദ്ദേഹം അറിയിച്ചു . ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 1975ന് ശേഷം ആദ്യമായിട്ടായിരുന്നു അതിർത്തിയിൽ സൈനികരുടെ ജീവൻ നഷ്ടമാകുന്നത്. ഇന്ത്യയുടെ 20 സൈനികരാണ് വീരമൃത്യു വരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























