'ബലാത്സംഗങ്ങൾക്ക് കാരണം ഐറ്റം ഡാന്‍സും അശ്ലീല വീഡിയോകളും'; ഝാര്‍ഖണ്ഡില്‍ 35കാരി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ വിവാദ പ്രസ്തവാനയുമായി ആര്‍.ജെ.ഡി നേതാവ് ശിവാനന്ദ് തിവാരി

ഝാര്‍ഖണ്ഡിലെ ദുംകയില്‍ 35കാരി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ വിവാദ പ്രസ്തവാനയുമായി മുതിര്‍ന്ന ആര്‍.ജെ.ഡി നേതാവ് ശിവാനന്ദ് തിവാരി.ഐറ്റം ഡാന്‍സും ഫോണുകളിലെ അശ്ലീല വീഡിയോകളുമെല്ലാം ഒരാളെ കുറ്റകൃത്യത്തിലേക്ക് നയിക്കുന്നുവെന്നും കര്‍ശനമായ നിയമങ്ങള്‍ കൊണ്ട് ബലാത്സംഗം തടയാനാവില്ലെന്നും തിവാരി പറഞ്ഞു.
ഒരു ആദിവാസി പ്രദേശത്ത് ഇത്തരത്തില്‍ ഒരു പീഡനം നടക്കുമെന്ന് സങ്കല്‍പിക്കാന്‍ പോലും സാധിക്കില്ല. ഐറ്റം ഡാന്‍സുകളും പരസ്യങ്ങളും അശ്ലീല വീഡിയോകളുമെല്ലാം ഒരാളെ മാനഭംഗം എന്ന മാനസികാവസ്ഥയിലേക്ക് നയിക്കുന്നു. ബലാത്സംഗത്തിന് പ്രേരിപ്പിക്കുന്ന ഒരു സാഹചര്യം നിലനില്‍ക്കുന്നിടത്തോളം കാലം നിങ്ങള്‍ക്ക് അത് തടയാന്‍ കഴിയില്ലെന്നും തിവാരി പറഞ്ഞു.
മുഫാസില്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള പ്രദേശത്തെ ചൊവ്വാഴ്ച രാത്രിയാണ് പീഡനം നടന്നത്. രാത്രി എട്ട് മണിയോടെ ഭര്‍ത്താവിനൊപ്പം മാര്‍ക്കറ്റില്‍ നിന്നും മടങ്ങുകയായിരുന്ന യുവതിയെ 17 പേര്‍ തടഞ്ഞുനിര്‍ത്തി കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























