ബംഗാളില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ബി.ജെ.പി; മമതക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണറും; ജെ.പി നഡ്ഡക്കെതിരായ ആക്രമണത്തില്‍ ബംഗാളില്‍ വ്യാപക പ്രതിഷേധം; രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാക്കി ബി.ജെ.പി

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡക്കെതിരായ ആക്രമണത്തില്‍ ബംഗാളില്‍ പ്രതിഷേധം ശക്തം. ബംഗാളില്‍ എത്രയും വേഗം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ മുകുള്‍ റോയ് ആവശ്യപ്പെട്ടു. ജെപി നഡ്ഡയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി വിജയ് വാര്‍ഗിയയും ആരോപിച്ചു. ഇക്കാര്യം ആഭ്യന്തരമന്ത്രി അമിത്ഷായുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും വാര്‍ഗിയ ട്വിറ്ററില്‍ കുറിച്ചു.
സൗത്ത് 24 പരഗനസിസിലെ ഡയമണ്ട് ഹാര്‍ബറില്‍ വച്ചാണ് ആക്രമണമുണ്ടായത്. വാഹന വ്യൂഹത്തിലെ കാറുകള്‍ക്കും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിജയ് വാര്‍ഗിയ സഞ്ചരിച്ച കാറിന് നേരെയും ചില മാധ്യമ പ്രവര്‍ത്തകരുടെ വണ്ടികള്‍ക്ക് നേരെയും കല്ലേറുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. തന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായെന്ന് ജെപി നഡ്ഡ മാധ്യമങ്ങളോട് പറഞ്ഞു. ബംഗാളിലെ ആധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കും അസഹിഷ്ണുതയ്ക്കും അന്ത്യമാവേണ്ടതുണ്ടെന്നും നഡ്ഡ വ്യക്തമാക്കി.
സംഭവത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ രംഗത്ത് വന്നു. സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ തകര്‍ച്ച ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണര്‍ മമതയ്ക്കെതിരെ രൂക്ഷമായി വിമര്‍ശിച്ചത്. രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന് പോലീസിന്റെ പ്രതിരോധവും സംരക്ഷണവും ഉണ്ടെന്ന് ഉറപ്പാണ്. എന്നാല്‍ ഇപ്പോള്‍ വരുന്ന അരാജകത്വത്തിന്റെയും അധാര്‍മ്മികതയുടെയും ഭയാനകമായ റിപ്പോര്‍ട്ടുകളില്‍ ആശങ്കയുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനത്തിന്റെ തകര്‍ച്ചയാണ് സംഭവം സൂചിപ്പിക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനാ തലവന്‍ എന്ന നിലയില്‍ മമതയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പരാജയമാണിത്. നഡ്ഡയുടെ സന്ദര്‍ശന കാര്യം സംസ്ഥാന പോലീസ് മേധാവിയോട് നേരത്തെ തന്നെ ചര്‍ച്ചചെയ്തിയിരുന്നതായി ഗവര്‍ണര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























