തലാഖ് ചൊല്ലിയതിനെതിരായ പരാതി പിൻവലിക്കാൻ വിസമ്മതിച്ചു; ഭാര്യയെയും അമ്മായി അമ്മയെയും യുവാവ് വെടിവച്ച് കൊലപ്പെടുത്തി

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഭാര്യയെയും അമ്മായി അമ്മയെയും യുവാവ് വെടിവച്ച് കൊലപ്പെടുത്തി . ഒരു വര്‍ഷം മുന്‍പ് ഇയാള്‍ ഭാര്യയെ തലാഖ് ചൊല്ലി വിവാഹ ബന്ധം അവസാനിപ്പിച്ചിരുന്നു . ഇതിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു . പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവാവ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് വഴങ്ങാതിരുന്നതാണ് യുവാവിനെ കൊലപാതകത്തിലേക്ക് നയിച്ചത് . ഗംഗോ തഹ്‌സിലിലെ അലംപുര ഗ്രാമത്തിലാണ് സംഭവം.
പ്രതിയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തു. തലാഖ് ചൊല്ലിയതിനാണ് കേസ് എടുത്തുത്. മുഹസിന്‍ എന്നായാളാണ് കൊലപാതകം നടത്തിയത് . കഴിഞ്ഞവര്‍ഷമാണ് മുഹസിന്‍ റുക്‌സാനെയെ മൊഴി ചൊല്ലിയത്. ഇതിനെതിരെ ഭാര്യ പൊലീസില്‍ കേസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ റുക്‌സാന അമ്മയോടൊപ്പമാണ് താമിസിച്ചിരുന്നത്. ഇതിനിടെ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് റുക്‌സാനെയെയും അമ്മയെയും ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തിയ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























