ഭാര്യയെ ശല്യപ്പെടുത്തിയ യുവിനെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി; സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും അറസ്റ്റിൽ

കർണ്ണാടകയിൽ ഭാര്യയെ ശല്യപ്പെടുത്തിയ യുവിനെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. 25കാരനായ രാജാ ദുരൈയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ബാലാജി, അര്‍മുഗന്‍, മുഹമ്മദ് അലി, അബ്ബാസ്, സൂര്യ, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു. പച്ചക്കറി കടയില്‍ ജോലി ചെയ്യുന്നയാളാണ് കൊല്ലപ്പെട്ട രാജ ദുരൈ. ബാലാജിയുടെ ഭാര്യയെ രാജാദുരൈ ശല്യപ്പെടുത്തിയതാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
ദുരൈ ജോലി ചെയ്യുന്ന തൊട്ടടുത്ത കടയിലാണ് ബാലാജിയുടെ ഭാര്യയും ജോലി ചെയ്തിരുന്നത്. തന്നെ വിവാഹം ചെയ്യാന്‍ ദുരൈ യുവതിയെ നിര്‍ബന്ധിക്കുകയും നിരന്തരം ഫോണിലൂടെ ശല്യം ചെയ്യുകയും ചെയ്തു. താക്കീത് നല്‍കിയിട്ടും ഇയാള്‍ അനുസരിക്കാന്‍ കൂട്ടാക്കിയുമില്ല.
തുടര്‍ന്നാണ്, ബാലാജി ദുരൈയെ ലിംഗരാജപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകുകയും എല്ലാവരും ഒരുമിച്ച് മദ്യപിച്ച ശേഷം രാജാ ദുരൈയെ കൊലപ്പെടുത്തുകയും ചെയ്തത്.രാജാ ദുരൈയുടെ സഹോദരന്‍ മണികാന്ത നല്‍കിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിഞ്ഞത്.
https://www.facebook.com/Malayalivartha























