'പലിശ ചേര്‍ത്തു തിരിച്ചുതന്നിരിക്കും'; മമത ബാനര്‍ജിക്കെതിരേ കൊലവിളിയുമായി പശ്ചിമബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ കൊലവിളിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ വാഹനവ്യൂഹത്തിനുനേരേ പശ്ചിമബംഗാളില്‍ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് ദിലീപ് ഘോഷിന്റെ ഭീഷണി.
ആക്രമണത്തിനു പകരം ചോദിക്കുമെന്നു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ദിലീപ് ഘോഷ് പറഞ്ഞു. എല്ലാത്തിലും മാറ്റംകൊണ്ടുവരുമെന്നും പ്രതികാരം ചെയ്യുമെന്നും പറഞ്ഞ ദിലീപ് ഘോഷ്, ബിജെപിയോട് മമത സര്‍ക്കാര്‍ ചെയ്തതിനു പലിശ ചേര്‍ത്തു തിരിച്ചുതന്നിരിക്കുമെന്നും ഭീഷണി മുഴക്കി. കഴിഞ്ഞദിവസമാണു ബിജെപി നേതാക്കളായ ജെ.പി നഡ്ഡ, കൈലാഷ് വിജയ് വര്‍ഗിയ, ദിലീപ് ഘോഷ് എന്നിവരുടെ വാഹനവ്യൂഹനത്തിനു നേരെ ആക്രമണമുണ്ടായത്. ബംഗാളില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി പോകുന്നതിനിടെയായിരുന്നു ആക്രമണം.
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. അതേസമയം ബിജെപി ആസൂത്രണം ചെയ്ത നാടകമാണിതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞുണ്ടായ ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























