Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഒത്തുതീര്‍പ്പ് ഫോര്‍മുല സ്വീകാര്യമല്ല; പ്രധാനമന്ത്രിയുടെ ആവശ്യം തള്ളി കര്‍ഷകര്‍; നിയമം റദ്ദാക്കിയാല്‍ ചര്‍ച്ചക്ക് തയ്യാറെന്ന് കര്‍ഷക സംഘടനകള്‍; നിയമം റദ്ദാക്കുന്നത് പരിഗണനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

11 DECEMBER 2020 02:38 PM IST
മലയാളി വാര്‍ത്ത

More Stories...

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.... അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്... അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തി

പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

പശ്ചിമബംഗാളില്‍ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും...7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുക

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍

നിലപാടില്‍ വിട്ടുവിഴ്ച്ചയില്ലാതെ കര്‍ഷക സമരം. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ എല്ലാം കര്‍ഷക സംഘടനകള്‍ തള്ളി. നിയമം റദ്ദാക്കിയാല്‍ മാത്രം ചര്‍ച്ചയെന്ന ശക്തമായി നിലപാടില്‍ തന്നെയാണ് ഇപ്പോഴും സംഘടകള്‍. ഇതിനിടെയില്‍ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് മന്ത്രിമാര്‍ പറയുന്നത് കര്‍ഷകര്‍ കേള്‍ക്കണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യം കര്‍ഷകര്‍ തള്ളുകയും ചെയ്തു. ഇന്നു രാവിലെയാണ് കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലും നരേന്ദ്ര സിങ് തോമറും പറയുന്നത് കര്‍ഷക സംഘടനകള്‍ കേള്‍ക്കണമെന്ന ട്വീറ്റുമായി പ്രധാനമന്ത്രി രംഗത്തുവന്നത്.

അതെ സമയം നിയമം റദ്ദാക്കുക എന്നത് കേന്ദ്രത്തിന്റെ പരിഗണനയില്‍ ഇല്ലെന്നും കര്‍ഷകരെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നുമാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിയിച്ചത്. പൂര്‍ണമായും വികലമായ ഒരു നിയമവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറിലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷക സംഘടനകള്‍.

അതിനിടെ പുതിയ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വാര്‍ത്താസമ്മേളനങ്ങളും 'ചൗപാലു'കളും മറ്റും സംഘടിപ്പിക്കാനുള്ള തിരക്കിലാണ് ബിജെപി. വരും ദിവസങ്ങളില്‍ 700 വാര്‍ത്താസമ്മേളനങ്ങളും 700 ചൗപാലുകളും സംഘടിപ്പിക്കുമെന്നാണ് ബിജെപി അറിയിച്ചത്.

കര്‍ഷക പ്രതിഷേധം ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കെ പ്രതിഷേധം കടുപ്പിക്കുകയാണ് കര്‍ഷക സംഘടനകള്‍. ദേശീയപാതകള്‍ക്ക് പുറമേ രാജ്യവാപകമായി അനിശ്ചിത കാല ട്രെയിന്‍ തടയല്‍ സമരം നടത്താനാണ് സംഘടനകളുടെ തീരുമാനം. ജയ്പുര്‍-ഡല്‍ഹി, ആഗ്ര-ഡല്‍ഹി ദേശീയപാതകള്‍ നാളെ ഉപരോധിക്കും. തിങ്കളാഴ്ച രാജ്യവ്യാപകമായി ബിജെപി ഓഫിസുകള്‍ ഉപരോധിക്കുന്നത് അടക്കം നേരത്തെ പ്രഖ്യാപിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടനകള്‍ ഇന്ന് യോഗം ചേരും.

ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് കേന്ദ്രം ആവര്‍ത്തിച്ചെങ്കിലും നേരത്തെ മുന്നോട്ടുവച്ച അഞ്ചിന ഫോര്‍മുല കര്‍ഷക സംഘടനകള്‍ പുന:പരിശോധിക്കണമെന്നാണ് ആവശ്യം. നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കില്ലെന്നും ഭേദഗതികളാകാമെന്നുമുള്ള നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍, നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സംഘടനകള്‍. ചൂണ്ടിക്കാട്ടിയ 15 പ്രശ്‌നങ്ങളില്‍ 12 എണ്ണവും കേന്ദ്രം ശരിവയ്ക്കുന്നുണ്ടെന്നും എന്നിട്ടും നിയമം പിന്‍വലിക്കാന്‍ തയാറാകാത്തത് അംഗീകരിക്കാനാകില്ലെന്നും സംഘടനകള്‍ വ്യക്തമാക്കി.

അതെ സമയം നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥിലൂടെ ട്രാക്ടര്‍ റാലി നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തിക്കായത് വ്യക്തമാക്കി. നിയമങ്ങള്‍ പിന്‍വലിച്ച് താങ്ങുവില ഉറപ്പാക്കുന്നതിന് പുതിയ നിയമം കൊണ്ടുവരണം. മറ്റൊരു ഫോര്‍മുലയ്ക്കും വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങിയ ഒരു വിദ്യാർത്ഥി കൂടി മരിച്ചു...  (16 minutes ago)

അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്  (31 minutes ago)

ടിപ്പർ ലോറി തട്ടി ബൈക്ക് യാത്രക്കാരനായ വ്യാപാരി നേതാവിന് ദാരുണാന്ത്യം...  (1 hour ago)

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു....  (1 hour ago)

താമരശ്ശേരി ചുരത്തിൽ ഇന്ന് നിയന്ത്രണം... ചുരം ആറാം വളവിൽ വീതികൂട്ടലിനിടെ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഇന്ന് ഉയർത്തും  (1 hour ago)

സംസ്ഥാനത്ത് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ്.... 6 മണി മുതൽ 12 മണി വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം  (2 hours ago)

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (2 hours ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (3 hours ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (3 hours ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (3 hours ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (3 hours ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (3 hours ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (13 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (13 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (13 hours ago)

Malayali Vartha Recommends