പ്രണയത്തെ ബന്ധത്തെ എതിർത്തു ; സ്ത്രീയേയും ചെറുമകനെയും കൊലപ്പെടുത്തിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ആത്മഹത്യ ചെയ്തു

മഹാരാഷ്ട്രയില്‍ സ്ത്രീയേയും ചെറുമകനെയും കൊലപ്പെടുത്തിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ആത്മഹത്യ ചെയ്തു. നാഗ്പൂരിലാണ് സംഭവം. ലക്ഷിബായ് ധര്‍വേ എന്ന സ്ത്രീയയും ഇവരുടെ കൊച്ചു മകനുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും കൊല്ലപ്പെട്ട സ്ത്രീയുടെ കൊച്ചുമകളും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ ബന്ധം കുടുംബം അംഗീകരിക്കാത്തതാണ് കൊലപാതകത്തിന് കാരണം. വ്യാഴാഴ്ചയാണ് സംഭവം. കൊലപാതകത്തിന് ശേഷം ആണ്‍കുട്ടി കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
പ്രണയ വിവരം അറിഞ്ഞ പെണ്‍കുട്ടിയുടെ കുടുംബം അവളെ മധ്യപ്രദേശിലുള്ള ബന്ധുവീട്ടിലെക്ക് അയച്ചതായും ഇത് അറിഞ്ഞ ആണ്‍കുട്ടി പല തവണ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























