Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കര്‍ഷകരുടെ ട്രാക്ടര്‍ റാലി; ഡല്‍ഹി സര്‍ക്കാരിന് തീരുമാനമെടുക്കാം; ക്രമസമാധാന വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് പോലീസാണെന്ന് സുപ്രീംകോടതി; പുതിയ നിയമം റദ്ദാക്കുന്നതിന് പകരമുള്ള നിര്‍ദ്ദേശങ്ങളുമായി വന്നാല്‍ മതിയെന്ന് കര്‍ഷകരോട് കേന്ദ്ര സര്‍ക്കാര്‍

18 JANUARY 2021 02:37 PM IST
മലയാളി വാര്‍ത്ത

റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്തു ട്രാക്ടര്‍ റാലി തടയണോ വേണ്ടയോ എന്ന് ഡല്‍ഹി പോലീസിന് തീരുമാനമെടുക്കാം. ട്രാക്ടര്‍ റാലി ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്തു ഡല്‍ഹി പൊലീസാണു തീരുമാനം എടുക്കേണ്ടതെന്നു സുപ്രീംകോടതി. ജനുവരി 26ന് നടക്കാനിരിക്കുന്ന ട്രാക്ടര്‍ റാലിക്കെതിരായി ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണു സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ആരെയെല്ലാം പ്രവേശിപ്പിക്കാം, തടയാം തുടങ്ങിയ കാര്യങ്ങള്‍ ക്രമസമാധാന കാര്യങ്ങളാണ്. ഞങ്ങള്‍ക്കല്ല പൊലീസിനാണ് ഇതു ചെയ്യാനുള്ള പ്രഥമാധികാരമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

അതേസമയം, ചൊവ്വാഴ്ച നടക്കാനിരിക്കുന്ന അടുത്തഘട്ട ചര്‍ച്ചകള്‍ക്കു മുന്നോടിയായി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ശക്തമാക്കി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ രംഗത്തെത്തി. പുതിയ കൃഷി നിയമങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യത്തിനു പകരമുള്ള നിര്‍ദേശങ്ങളുമായി വരണമെന്നു കര്‍ഷക സംഘടനകളോടു മന്ത്രി ആവശ്യപ്പെട്ടു. ബഹുഭൂരിപക്ഷം കൃഷിക്കാരും വിദഗ്ധരും ശാസ്ത്രജ്ഞരും മറ്റും പുതിയ നിയമങ്ങളെ അനുകൂലിക്കുന്നതായും മന്ത്രി പറയുന്നു.

'സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍, നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉറച്ചുനില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. കര്‍ഷക യൂണിയനുകള്‍ അല്‍പംപോലും മാറാന്‍ തയാറല്ല. ജനുവരി 19ന് കര്‍ഷകര്‍ നിയമങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യുമെന്നും മറ്റ് നിര്‍ദേശങ്ങള്‍ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. എതിര്‍പ്പ് സാധുതയുള്ളതാണെങ്കില്‍ സര്‍ക്കാര്‍ അവ പരിഗണിച്ച് ഭേദഗതികള്‍ വരുത്തും' തോമര്‍ പറഞ്ഞു. പ്രധാന ആവശ്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നില്ല എന്നാണു മന്ത്രിയുടെ വാക്കുകളില്‍നിന്നു മനസ്സിലാകുന്നതെന്നു കര്‍ഷകര്‍ പ്രതികരിച്ചു. സമരത്തെ പിന്തുണയ്ക്കുന്നുവെന്ന് അറിയിച്ച വ്യക്തികള്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നോട്ടിസ് നല്‍കിയതിനെയും കര്‍ഷകര്‍ അപലപിച്ചു.

എന്‍ഐഎ നടപടികളെ നിയമപരമായി നേരിടുമെന്നു സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. 'മന്ത്രി മനഃപൂര്‍വം ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിലൂടെ സമരക്കാരുടെ മുഖ്യ ആവശ്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കുകയാണ്. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ കേട്ട് ഞങ്ങള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് സര്‍ക്കാര്‍ കരുതുന്നു. എന്നാല്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ക്ക് മറുപടി ലഭിക്കാന്‍ തീര്‍ച്ചയായും ചര്‍ച്ചകള്‍ക്കു പോകും' ഭാരതീയ കിസാന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി യുധ്‌വിര്‍ സിങ് പറഞ്ഞു. കര്‍ഷക നേതാക്കള്‍ക്കെതിരെ എന്‍.ഐ.എ നോട്ടീസ് നല്‍കിയതിനെതിരെ ബി.ജെ.പിയുടെ പഴയ സഖ്യകക്ഷിയായ അഖാലിദള്‍ രംഗത്ത് വന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (24 minutes ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (55 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (2 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (2 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (2 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (3 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (3 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (4 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (4 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (4 hours ago)

Malayali Vartha Recommends