ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയ പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികന്റെ തലയറുത്ത പാക് ഭീകരനെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചതായി റിപ്പോര്‍ട്ട്. ലഷ്‌കര്‍ ഇ ത്വയിബയുടെ ഡിവിഷനല്‍ കമാന്‍ഡറായ അന്‍വര്‍ ഫായിസിനെയാണ് ജൂലൈ 13 തിങ്കളാഴ്ച ജമ്മു കശ്മീരിലെ രജൗറിയില്‍ വച്ച് സുരക്ഷാ സേന കൊലപ്പെടുത്തിയത്. ജവാന്‍മാരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്്‌ലോഡ് ചെയ്തിരുന്നു. ദൃശ്യങ്ങളില്‍ നിന്ന് അന്‍വര്‍ ഫായിസിനെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. സാന്‍ഗ്രിലയില്‍ ബി.എസ്.എഫും കരസേനയും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഫായിസിനെയും മറ്റു രണ്ടു ഭീകരരെയും കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹത്തില്‍ നിന്നും എ.കെ 47 തോക്ക്, ഇന്ത്യ, പാക് കറന്‍സി, മൊബൈല്‍ ഫോണ്‍, കുഴിബോബുകള്‍, വയര്‍കട്ടര്‍ എന്നിവ കണ്ടെടുത്തു.
2013 ജനുവരി എട്ടിനാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. പൂഞ്ച് ജില്ലയിലെ മെന്തര്‍ സെക്ടറില്‍ ഛത്രി, ആത്മ പോസ്റ്റുകള്‍ക്ക് സമീപം നിയന്ത്രണരേഖയോടു ചേര്‍ന്നു പട്രോളിങ് നടത്തുകയായിരുന്ന സംഘത്തിലെ ലാന്‍സ്‌നായിക്കുമാരായ ഹേംരാജ്, സുധാകര്‍ സിങ് എന്നിവരെ പാക് സൈനികരും ഭീകരരും ചേര്‍ന്നു വധിച്ചത്. ഹേംരാജിന്റെ തലയറുത്തുമാറ്റുകയും സുധാകര്‍ സിങ്ങിന്റെ മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ സംഭവം ഇന്ത്യ പാക് ബന്ധത്തെ വഷളാക്കിയിരുന്നു. അതേ വര്‍ഷം ആഗസ്റ്റില്‍ മെന്തര്‍ സെക്ടറില്‍ പാക് സൈന്യം ഭീകരരുമായി ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
1999ലെ കാര്‍ഗില്‍ യുദ്ധകാലത്ത് ക്യാപ്റ്റന്‍ സൗരഭ് കാലിയയുടെയും സംഘത്തിന്റെയും മൃതദേഹങ്ങള്‍ പാക് സൈന്യം വികൃതമാക്കിയതും വന്‍ വിവാദമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























