പ്രകോപനപരമായി പാകിസ്ഥാന്‍, അതിര്‍ത്തിയില്‍ കനത്ത വെടിവെപ്പ്, തിരിച്ചടിച്ച് ഇന്ത്യ

ജമ്മുവിലെ നിയന്ത്രണരേഖക്കരികില്‍ ഇന്ത്യക്കും പാകിസ്ഥാനുമിടിയില്‍ കനത്ത വെടിവെപ്പ്. പാകിസ്താന്‍ പ്രകോപനമൊന്നും കൂടാതെ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചതോടെ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. അര്‍ധരാത്രിയോടെയാണ് പാകിസ്താന്‍ സൈന്യം വെടിവെപ്പ് നടത്തിയതെന്ന് ഇന്ത്യയുടെ സൈനിക വക്താവ് വ്യക്തമാക്കി. ചെറിയ ഓട്ടോമാറ്റിക്ക് തോക്കുകള്‍ ഉപയോഗിച്ചായിരുന്നു പാകിസ്താന്‍ വെടിയുതിര്‍ത്തത്. ശനിയാഴ്ച്ച പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് ഗ്രാമവാസികള്‍ക്ക് പരിക്കേറ്റിരുന്നു. ഇന്ത്യക്കും പാകിസ്താനുമിടയിലെ സംഘര്‍ഷം പരിഹരിക്കാന്‍ ചര്‍ച്ചകള്‍ക്ക് ഇരുരാജ്യങ്ങളും തയ്യാറെടുക്കുന്ന അവസരത്തിലാണ് പാകിസ്താന്‍ സൈന്യം കഴിഞ്ഞ ആഴ്ച്ച നിരവധി തവണ വെടിനിര്‍ത്തല്‍ ലംഘിച്ചത്.
അതിനിടെ ചൈനീസ് നിര്‍മിതമായ ഒരു ആളില്ലാ വിമാനം പാകിസ്താന്‍ അതിരിത്തിയില്‍ വെടിവെച്ചിട്ടിരുന്നു. ഇത് ഇന്ത്യയുടെ ചാര വിമാനമാണെന്നും പാകിസ്താന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇത് പാകിസ്താന്‍ പോലീസിന്റെ തന്നെ വിമാനമാണെന്നാണ് ഇന്ത്യയുടെ ഭാഷ്യം.
പാകിസ്താന്‍ സന്ദര്‍ശിക്കാനുള്ള ക്ഷണം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുകയും ചെയ്തിരുന്നു. സമാധാനശ്രമങ്ങള്‍ക്ക് കനത്ത തിരച്ചടിയായേക്കാവുന്ന നീക്കമായാണ് അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്ന വെടിവെപ്പ് നിരീക്ഷിക്കപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























