Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത് ആളെക്കൊല്ലും റെയില്‍വേ: കഴിഞ്ഞവര്‍ഷം ട്രെയിന്‍ അപകടത്തില്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടത് 25,000 പേര്‍

20 JULY 2015 01:12 PM IST
മലയാളി വാര്‍ത്ത.

റെയില്‍യാത്ര റോഡ് യാത്രയുമായി താരതമ്യം ചെയ്യുമ്പോള്‍ സുരക്ഷിതം എന്നു വാദിക്കുന്നവര്‍ അറിയാന്‍ ആളിനെക്കൊല്ലലില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് റെയില്‍വേ തന്നെയാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ട്രെയിന്‍ അപകടത്തില്‍ 2014ല്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടത് 25,000 പേരാണ്.ഇതിന് പുറമെ 3882 പേര്‍ക്ക് ട്രെയിനുമായി ബന്ധപ്പെട്ടിട്ടുള്ള അപകടങ്ങളില്‍ പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഒരു ഗവണ്‍മെന്റ് റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരിക്കുന്നത്.
ദി നാഷണ്‍ ്രൈകം റെക്കോര്‍ഡ്‌സ് ബ്യൂറോ(എന്‍സിആര്‍ബി) നിരത്തുന്ന കണക്കുകളനുസരിച്ച് കഴിഞ്ഞ വര്‍ഷം 28,360 അപകടങ്ങളാണ് റെയില്‍വേയുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്. 2013ല്‍ 31,236 കേസുകളാണ് ഉണ്ടായിരുന്നത്. അങ്ങനെ വച്ച് നോക്കുമ്പോള്‍ ഇക്കാര്യത്തില്‍ കുറവാണുണ്ടായിരിക്കുന്നതെന്ന് ആശ്വസിക്കാം. അതായത് 9 ശതമാനം കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.ട്രെയിനപകടങ്ങളില്‍ ഭൂരിഭാഗവും അതായത് 61.6 ശതമാനവും ട്രെയിനില്‍ നിന്ന് വീണതിനെ തുടര്‍ന്നും ട്രാക്കില്‍ വച്ച് ആളുകള്‍ക്ക് ട്രെയിനിടിച്ചുമുള്ള അപകടങ്ങളാണ്. അതായത് 28,360 കേസുകളില്‍ 17,480കേസുകളും ഈ ഗണത്തില്‍ പെടുന്നവയാണെന്ന് പ്രസ്തുത റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
അശ്രദ്ധമായി റെയില്‍ ലൈന്‍ ക്രോസ് ചെയ്തതുമായി ബന്ധപ്പെട്ട് ക ഴിഞ്ഞ വര്‍ഷം 2547 അപകടങ്ങളാണുണ്ടായത്. ഇതില്‍ 2575 പേര്‍ മരിച്ചിരുന്നു. 126 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. റെയില്‍ ക്രോസിങ് അപടകങ്ങളില്‍ മുന്‍പന്തിയില്‍ തെലങ്കാനയാണ്. ഇവിടെ ഇത്തരത്തിലുള്ള 1061 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇത്തരത്തിലുള്ള മൊത്തം അപകടത്തിന്റെ 41.7 ശതമാനമാണിത്. മിക്ക റെയില്‍ അപകടങ്ങളും ഉണ്ടായിരിക്കുന്നത് രാവിലെ ആറ് മണിക്കും ഒമ്പത് മണിക്കുമിടയിലാണ്.
ഇത്തരം അപകടങ്ങളുടെ കാര്യത്തില്‍ മഹാരാഷ്ട്രയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അതായത് ട്രെയിനില്‍ നിന്ന് വീണും ആളുകളെ ട്രെയിനിടിച്ചും ഉള്ള അപകടങ്ങളില്‍ 42.5 ശതമാനവും മഹാരാഷ്ട്രയിലാണ് സംഭവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സബര്‍ബന്‍ സര്‍വീസുകളിലാണ് ഇത്തരം അപകടങ്ങള്‍ കൂടുതലായി സംഭവിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിനെത്തുടര്‍ന്ന് ആളില്ലാത്ത ലെവല്‍ക്രോസുകള്‍ മുറിച്ച് കടക്കരുതെന്ന പ്രചാരണം റെയില്‍വേ ശക്തമാക്കിയിട്ടുമുണ്ട്. ട്രെയിനുമായി ബന്ധപ്പെട്ടുള്ള അപകടങ്ങളില്‍ 25,006 പേരാണ് മരിച്ചത്. ഇതില്‍14,391 പേരും ട്രെയിനില്‍ നിന്ന് വീണോ ട്രാക്കുകളില്‍ നിന്നും ട്രെയിന്‍ തട്ടിയിട്ടോ മരിച്ചവരാണ്. അതായത് റെയില്‍ വേ മരണങ്ങളില്‍ 57.6 ശതമാനവും ഇത്തരത്തിലുള്ളതാണെന്ന് ചുരുക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (4 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (4 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (4 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (5 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (5 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (5 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (5 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (6 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (6 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (6 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (6 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (6 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (6 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (6 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (7 hours ago)

Malayali Vartha Recommends