മോഡിയുടെ ഭരണത്തില്‍ ബിജെപിക്കുള്ളിലും അസ്വാരസ്യം, അഴിമതി ആരോപണങ്ങളില്‍ പാര്‍ട്ടിയുടെ പ്രതിശ്ചായ നഷ്ടപ്പെട്ടുവെന്ന് ബിജെപി എംപി

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചിരിക്കേ അഴിമതി ആരോപണങ്ങളില്‍ ബി.ജെ.പിക്ക് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ കലാപം. ഹിമാചല്‍ പ്രദേശിലെ കന്‍ഗ്രയില്‍ നിന്നുള്ള എം.പിയായ ശാന്തകുമാര്‍ ആണ് മദ്ധ്യപ്രദേശിലെ വ്യാപം അഴിമതി അടക്കമുള്ള വിഷയങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചു എന്ന് ചൂണ്ടിക്കാട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്തു നല്‍കിയത്. അഴിമതി ഇല്ലാതാക്കുന്നതിന് ലോക്പാല്‍ മാതൃകയില്‍ എത്തിക്‌സ് കമ്മിറ്റിയെ നിയോഗിക്കണമെന്നും ശാന്തകുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബി.ജെ.പി ഭരിക്കുന്ന മദ്ധ്യപ്രദേശിലെ വ്യാപം അഴിമതി ആരോപണം കാരണം ജനങ്ങള്‍ക്ക് മുന്നില്‍ പാര്‍ട്ടിയുടെ തല കുനിഞ്ഞിരിക്കുകയാണെന്ന് ശാന്തകുമാര്‍ കത്തില്‍ പറയുന്നു. ലളിത് മോദി വിവാദത്തില്‍ പെട്ട രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, മഹാരാഷ്ട്ര മന്ത്രി പങ്കജ മുണ്ടെ എന്നിവരെ പേരെടുത്ത് പറയാതെ കത്തില്‍ വിമര്‍ശിക്കുന്നുണ്ട്. സര്‍ക്കാരിലെ മന്ത്രിമാരെ നിരീക്ഷിക്കാന്‍ ലോക്പാല്‍ മാതൃകയില്‍ സമിതി രൂപീകരിക്കണമെന്നും ശാന്തകുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അടല്‍ ബിഹാരി വാജ്‌പേയി മന്ത്രിസഭയില്‍ മന്ത്രിയായിരുന്നയാളാണ് ശാന്തകുമാര്‍. താന്‍ കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായും ഇതേക്കുറിച്ച് കൂടുതലായി ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























