Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ബഹളത്തോടെ തുടക്കം. സുഷമാ സ്വരാജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം കാരണം സഭ ഇന്നത്തേക്ക് പിരിഞ്ഞു

21 JULY 2015 11:56 AM IST
മലയാളി വാര്‍ത്ത.

പ്രതിപക്ഷ കക്ഷികളുടെ ബഹളം കാരണം ലോകസഭ ഇന്നത്തേക്ക് പിരിഞ്ഞു. ലളിത് മോഡി വിശയവുമായി ബന്ധപ്പെട്ട വിദേശകാര്യമന്ത്രി സുഷമസ്വരാജിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം നടത്തിയത്.
വ്യാപം ലളിത് മോഡി വിഷയങ്ങില്‍ സഭയില്‍ ചര്‍ച്ച വേണമെന്ന് ആവശ്യമാണ് പ്രതിപക്ഷ കക്ഷികളുടെ ആവശ്യം. എന്നാല്‍ മൂന്നു ബിജെപി മുഖ്യമന്ത്രിമാരുടെയും മൂന്നു കേന്ദ്ര മന്ത്രിമാരുടെയും രാജി എന്ന ആവശ്യത്തില്‍ നിന്നു കോണ്‍ഗ്രസ് പിന്നോട്ടില്ലന്ന നിലപാടിലാണ്.
മധ്യപ്രദേശിലെ \'വ്യാപ\'വും ലളിത് മോദി വിവാദവും ഛത്തീസ്ഗഡിലെ റേഷന്‍ അഴിമതിയും ദേശീയ, രാജ്യാന്തര മാനങ്ങളുള്ളവയാണെന്ന നിലപാടാണ് സര്‍വകക്ഷി യോഗത്തിലും പിന്നീടു സ്പീക്കര്‍ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലും പ്രതിപക്ഷ കക്ഷികള്‍ സ്വീകരിച്ചത്. \'വ്യാപം\' മധ്യപ്രദേശിലെ മാത്രമല്ല, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തന്നെ ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവിയെയാണു ബാധിച്ചത്. കേസിലെ സാക്ഷികള്‍ ലക്‌നൗവിലും ഡല്‍ഹിയിലും ദുരൂഹസാഹചര്യത്തില്‍ മരിച്ചു സര്‍വകക്ഷി യോഗത്തില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും ലോക്‌സഭാ ഡപ്യൂട്ടി വിപ് കെ.സി. വേണുഗോപാലും വ്യക്തമാക്കി.
കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതു മുഖ്യമന്ത്രിമാരുടെയും കേന്ദ്ര മന്ത്രിമാരുടെയും രാജി തന്നെ. \'വ്യാപ\'ത്തില്‍ സിബിഐ അന്വേഷണം തുടങ്ങുന്നതിനു മുന്‍പു മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ രാജിവയ്ക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. അന്വേഷണം തുടങ്ങിയ ശേഷവും ചൗഹാന്‍ അധികാരത്തില്‍ തുടരുന്നത് അനുവദിക്കാനാവില്ല. അഴിമതിപ്പണത്തിന്റെ പങ്കുപറ്റിയെന്ന ആരോപണത്തിനു വിധേയനായ കേന്ദ്ര പെട്രോളിയം സഹമന്ത്രി ധര്‍മേന്ദ്ര പ്രധാനും പദവിയില്‍ തുടരരുത്.
ലളിത് മോദി പ്രശ്‌നത്തില്‍ ആദ്യ ചുവടായി കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതു രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെയും രാജിയാണ്. രാജ്യത്തെ നിയമത്തിന്റെ പിടിയില്‍ നിന്ന് ഒളിച്ചോടി വിദേശത്തു കഴിയുന്ന സാമ്പത്തിക കുറ്റവാളി ലളിത് മോദിയെ സഹായിച്ച ഇരുവര്‍ക്കും പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലന്നും കോണ്‍ഗ്രസ് ആരോപിച്ചു.ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ് പ്രതിസ്ഥാനത്തു നില്‍ക്കുന്ന റേഷന്‍ അഴിമതിയിലും കോണ്‍ഗ്രസ് ദേശീയ മാനം കാണുന്നു. അഴിമതിയുടെ പങ്ക് ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തും നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനത്തും ലഭിച്ചെന്നു തെളിയിക്കുന്ന വിവാദ ഡയറിക്കുറിപ്പുകള്‍ പാര്‍ട്ടിയുടെ പക്കലുണ്ട്. പ്രശ്‌നങ്ങളുടെ കുത്തൊഴുക്കിനിടെ, വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചു തിരഞ്ഞെടുപ്പു കമ്മിഷനു തെറ്റായ സത്യവാങ്മൂലം നല്‍കിയെന്ന ആരോപണത്തിനു വിധേയയായ മാനവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ രാജിയെന്ന ആവശ്യത്തിനു തെല്ലു വീര്യം കുറഞ്ഞിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (1 hour ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (2 hours ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (3 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (4 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (4 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (4 hours ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (4 hours ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (5 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (5 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (5 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (5 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (6 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (6 hours ago)

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്  (6 hours ago)

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (6 hours ago)

Malayali Vartha Recommends