മുനിസിപ്പല്‍ കൗണ്‍സിലറെ ആക്രമിസംഘം ഓഫീസിലിട്ട് വെട്ടിക്കൊന്നു

മുനിസിപ്പല്‍ കൗണ്‍സിലറെ അക്രമിസംഘം ഓഫീസിലിട്ട് വെട്ടിക്കൊന്നു. നാഗര്‍കോവില്‍ നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ആശാരിവള്ളം സ്വദേശി ജോണ്‍ രാജസിംഗിനെയാണ് (41) ഇന്നലെ രാത്രി മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
ഡി.എം.കെയുടെ കൗണ്‍സിലറായിരുന്നു ജോണ്‍രാജസിംഗ്. ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിനായി ആശാരിവള്ളംമെഡിക്കല്‍ കോളേജിനും അനന്തനാര്‍ പാലത്തിനും മദ്ധ്യേയുള്ള ഭാഗത്ത് ജോണ്‍രാജസിംഗ് ഒരു ഓഫീസ് തുറന്നിരുന്നു. രാത്രി എട്ടരയോടെ ഇവിടെ ടി.വി കണ്ടുകൊണ്ടിരിക്കെയാണ് അക്രമിസംഘമെത്തിയത്.
വടിവാള്‍ കൊണ്ട് കഴുത്തിലും തലയിലും മാരകമായി വെട്ടിയ ശേഷം ഇവര്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഓഫീസിലേക്ക് ബൈക്കുകള്‍ വരികയും പോവുകയും ചെയ്തതില്‍ സംശയം തോന്നിയ നാട്ടുകാര്‍ എത്തി നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടന്ന ജോണ്‍രാജസിംഗിനെ കണ്ടത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ആശാരിവള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.
ചന്ദ്രലേഖയാണ് ജോണ്‍രാജസിംഗിന്റെ ഭാര്യ. മക്കള്‍: അഭിഷേക് സിംഗ്,ബിനോയി സിംഗ്. സ്ഥലത്ത് ഡി.എം.കെ പ്രവര്‍ത്തകര്‍ തടിച്ചു കൂടിയത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്. വന്‍ പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























