Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

മരണം വന്ന് ആളുകളെ കൊണ്ടുപോകുന്ന വഴികള്‍: കൂടുതലും മനുഷ്യന്‍ വരുത്തി തീര്‍ക്കുന്നത്, മുങ്ങി മരിച്ചത് 30,000 ഇന്ത്യക്കാര്‍

21 JULY 2015 04:16 PM IST
മലയാളി വാര്‍ത്ത.

നമ്മുടെ കാലന്‍ പ്രകൃതിയല്ല അവനവന്റെ തന്നെ പ്രവര്‍ത്തിയാണെന്ന് തെളിയിക്കുന്നു. അതിനും പാവം പ്രകൃതിയെ പഴിപറയല്ലേ. പ്രകൃതിക്ഷോഭത്തിലാണ് കൂടുതല്‍ മനുഷ്യര്‍ക്ക് ജീവാപായമുണ്ടാവുന്നതെന്നും ചിലര്‍ അഭിപ്രായപ്പെടാറുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപകടങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇത് തെറ്റാണെന്ന് തെളിയുന്നു.
പ്രകൃതിക്ഷോഭത്തില്‍ മരിച്ചവരേക്കാള്‍ 15 ഇരട്ടി പേരാണ് മനുഷ്യന്‍ കാരണമുണ്ടായ അപകടങ്ങളില്‍ കഴിഞ്ഞ വര്‍ഷം മരിച്ചത്. റോഡ് റയില്‍ അപകടങ്ങള്‍ മൂലമാണ് കഴിഞ്ഞ വര്‍ഷം കുടുതല്‍ പേര്‍ മരിച്ചിരിക്കുന്നത്. അത് കഴിഞ്ഞാല്‍ കൂടുതല്‍ പേര്‍ അകാലത്തില്‍ പൊലിഞ്ഞത് മുങ്ങിമരണം, തീപിടിത്തം, എന്നിവ കാരണമാണ്. നാഷണല്‍ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) ഏററവും പുതിയ കണക്കുകളാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
അതായത് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പ്രകൃതിക്ഷോഭത്തില്‍ 20,000 പേര്‍ മാത്രം മരിച്ചപ്പോള്‍ അപകടങ്ങളില്‍ കൊല്ലപ്പെട്ടത് 317,000 പേരാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. മുങ്ങി മരിച്ചത് 30,000 ഇന്ത്യക്കാരാണ്.
അതായത് പ്രകൃതിക്ഷോഭം മൂലം 2014ല്‍ 20,000 പേരാണ് പൊലിഞ്ഞതെങ്കില്‍ മനുഷ്യന്‍ കാരണമുണ്ടായ അപകടങ്ങളില്‍ കൃത്യമായി പറയുകയാണെങ്കില്‍ 3,16,828 പേരാണ് മരിച്ചത്. ഇതില്‍ ഭൂരിഭാഗവും അതായത് 17 ലക്ഷം പേരും ട്രാഫിക് അപകടങ്ങളിലാണ് മരിച്ചിരിക്കുന്നത്. 30,000 പേര്‍ മുങ്ങിമരിച്ചിട്ടുണ്ട്. ഏറ്റവും വലിയ രണ്ടാമത്തെ അപകടകാരണമായി മുങ്ങല്‍ മാറിയെന്ന് സാരം. അപകടങ്ങളില്‍ മൂന്നാംസ്ഥാനം തീപിടിത്തത്തിനാണ്. ഇത്തരം അപകടങ്ങളില്‍ പൊലിഞ്ഞത് 20,000 പേരാണ്. ഇക്കാലത്ത് ഉയരത്തില്‍ നിന്നും വീണ് മരിച്ചത് 15,399 പേരാണ്. വൈദ്യുതാഘമേറ്റ് മരിച്ചത് 9,606 പേരാണ്.
ഇതാദ്യമായാണ് എന്‍സിആര്‍ബി അണ്‍നാച്വറല്‍ കോസസ് അഥവാ പ്രകൃതിപരമല്ലാത്ത കാരണങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളെ രണ്ടു വ്യത്യസ്ത കാറ്റഗറികളിലുള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതില്‍ ഒന്ന് മനുഷ്യന്റെ തകരാറ് മൂലമുണ്ടാകുന്ന കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റേത് \'മറ്റ് കാരണങ്ങള്‍\' കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. \'മറ്റ്\' കാറ്റഗറിയില്‍ എന്‍സിആര്‍ബി 1.15 ലക്ഷം മരണങ്ങളാണ് റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. ഇതിന് മുമ്പ് ഈ ഡാറ്റയെ അണ്‍നാച്വറല്‍ കാസസ് എന്ന കാറ്റഗറിയിലാണ് പെടുത്തിയിരുന്നത്.

മനുഷ്യന്റെ പിഴവ് മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ഷം തോറും വര്‍ധിച്ച് വരുന്നതായാണ് കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക്കാലത്തിനിടെ ഇത്തരം അപകടങ്ങളില്‍ 22 ശതമാനം വര്‍ധനവ് വന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (1 hour ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (2 hours ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (3 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (4 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (4 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (4 hours ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (4 hours ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (5 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (5 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (5 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (5 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (6 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (6 hours ago)

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്  (6 hours ago)

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (6 hours ago)

Malayali Vartha Recommends