'കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വില്പനയുടെ തിരക്കിലാണ്,നിങ്ങള്‍ തന്നെ ജാഗ്രത പാലിക്കു'; രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കാജനകമെന്ന് രാഹുല്‍ ഗാന്ധി
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കാജനകമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.മൂന്നാം തരംഗം നേരിടാന്‍ വാക്സിനേഷന് വര്‍ധിപ്പിക്കേണ്ട സമയമാണിത്. എന്നാല്‍, നിങ്ങള്‍ തന്നെ ജാഗ്രത പാലിക്കു. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വില്പനയുടെ തിരക്കിലാണെന്നാണ് രാഹുലിന്റെ വിമര്‍ശനം.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,164 പേര്‍ക്ക് കോവിഡ് സ്ഥിരീരിച്ചു. ഇതില്‍ 68 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 31,445 പേര്‍ക്കാണ് ബുധനാഴ്ച കേരളത്തില്‍ കോവിഡ് പോസിറ്റീവായത്.24 മണിക്കൂറിനിടെ രാജ്യത്ത് 607 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 215 മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്.
https://www.facebook.com/Malayalivartha