ലോക വിദ്യാര്‍ത്ഥി ദിനം... ഭാരതത്തിന്റെ ബഹിരാകാശ-പ്രതിരോധ സ്വപ്നങ്ങള്‍ക്ക് അഗ്നിച്ചിറകേകിയ കര്‍മയോഗിയുടെ പിറന്നാള്‍ ദിനം ഇന്ന് ....
ജന്മദിനം.. ഭാരതത്തിന്റെ ബഹിരാകാശ-പ്രതിരോധ സ്വപ്നങ്ങള്‍ക്ക് അഗ്നിച്ചിറകേകിയ കര്‍മയോഗിയുടെ (മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ) പിറന്നാള്‍ ദിനം എല്ലാ വര്‍ഷവും ലോക വിദ്യാര്‍ത്ഥി ദിനം കൂടിയായാണ് നാം ആചരിക്കുന്നത്.
ഐക്യരാഷ്ട്ര സഭയാണ് ഇതിന് തുടക്കമിട്ടത്. ഭാരതത്തിന്റെ മിസൈല്‍ മാന്‍ എന്നറിയപ്പെടുന്ന കലാം 2002 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തിലാണ് ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനം അലങ്കരിക്കുന്നത്.
11-ാമത് ഇന്ത്യന്‍ രാഷ്ട്രപതിയായ അദ്ദേഹം ഒരു ബഹിരാകാശ ശാസ്ത്രജ്ഞന് മാത്രമായിരുന്നില്ല, അദ്ധ്യാപകന് കൂടിയായിരുന്നു. ഇഷ്ടമേഖല അദ്ധ്യാപനമായതിനാല് ലോകം കലാമിനെ ഒരദ്ധ്യാപകനായി ഓര്‍ക്കണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചതും.
2015 ജൂലൈ 27ന് ലോകത്തോട് വിടപറയുമ്പോള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ധ്യാപന വൃത്തിയാണ് അദ്ദേഹം ചെയ്തിരുന്നത്. ഷില്ലോങ്ങില്‍ വിദ്യാര്‍ത്ഥികളുമായുള്ള പ്രഭാഷണ പരിപാടിക്കിടെ ഹൃദയാഘാതത്താല്‍ കുഴഞ്ഞുവീണായിരുന്നു കലാമിന്റെ അന്ത്യം.
കുട്ടികളോടുള്ള ഇടപെടലും സ്നേഹവാത്സല്യങ്ങളും അദ്ധ്യാപനവൃത്തിയോടുള്ള അദ്ദേഹത്തിന്റെ മനോഭാവവുമാണ് കലാമിന്റെ ജന്മദിനം ലോക വിദ്യാര്‍ത്ഥിദിനമായി തിരഞ്ഞെടുക്കാന്‍ കാരണമായത്.
"
https://www.facebook.com/Malayalivartha