400 സീറ്റുകള്‍ നേടി അധികാരത്തില്‍ തുടരും എന്ന അവകാശവും അഹങ്കാരവുമൊക്കെ നരേന്ദ്ര മോദിക്കു നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു; എങ്ങനെയും 250 സീറ്റ് തികയ്ക്കാനുള്ള തത്രപ്പാടിലാണ് എന്‍ഡിഎ മുന്നണി; എട്ടുനിലയില്‍ പൊട്ടാനൊരുങ്ങുകയാണ് ബിജെപിയും എന്‍ഡിഎ മുന്നണിയും; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആകാശത്തോളം ഉയര്‍ന്ന പ്രതീക്ഷകള്‍ തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും പിന്നിടുമ്പോള്‍ തകര്‍ന്നടിയുകയാണ്

എട്ടുനിലയില്‍ പൊട്ടാനൊരുങ്ങുകയാണ് ബിജെപിയും എന്‍ഡിഎ മുന്നണിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആകാശത്തോളം ഉയര്‍ന്ന പ്രതീക്ഷകള്‍ തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും പിന്നിടുമ്പോള്‍ തകര്‍ന്നടിയുകയാണ്. 400 സീറ്റുകള്‍ നേടി അധികാരത്തില്‍ തുടരും എന്ന അവകാശവും അഹങ്കാരവുമൊക്കെ നരേന്ദ്ര മോദിക്കു നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. എങ്ങനെയും 250 സീറ്റ് തികയ്ക്കാനുള്ള തത്രപ്പാടിലാണ് എന്‍ഡിഎ മുന്നണി. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ കഴിയുന്നതോടെ നരേന്ദ്ര മോദിയും അമിത്ഷായും ഞെട്ടിവിറയ്ക്കാനുള്ള സാഹചര്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
തോല്‍വി ഉറപ്പാക്കിയശേഷവും ബിജെപി മുന്നണി 400 സീറ്റു നേടുമെന്നാണ് മോദിയും അമിത് ഷായും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഭരണവിരുദ്ധ വികാരം താഴേത്തട്ടില്‍ വരെ ശക്തമാണെന്ന തിരിച്ചറിവ് ബിജെപി നേതൃത്വത്തിന് ഇപ്പോഴുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതോടെ വടക്കേ ഇന്ത്യയില്‍ ബിജെപിക്ക് ജനവികാരം എതിരായിരിക്കുന്നു.
ഭരണത്തിലെത്താന്‍ മോദിക്ക് ഇനിയുള്ള ഏക സാധ്യത ഇന്ത്യാ മുന്നണിയെ പിളര്‍ത്തുക എന്ന പതിവ് തന്ത്രം മാത്രം. ഇന്ത്യാ മുന്നണിയെ പിളര്‍ത്താന്‍ ഏതു മൂന്നാം കിട തന്ത്രവും ബിജെപി കളിക്കും എന്നതില്‍ സംശയം വേണ്ട. ഓരോ എംപിയെയും വിലയ്ക്കു വാങ്ങാനോളം പ്രബലമായ പണബലം ഇന്ന് ബിജെപിക്കുണ്ട്. ആ നിലയില്‍ ഭരണം പിടിച്ചെടുക്കാമെന്ന വലിയ പ്രതീക്ഷയിലാണ് മോദി.
അരുണാചല്‍ പ്രദേശിലും ഗോവയിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഭരണകക്ഷിയെ പിളിര്‍ത്തി കളിച്ച അതേ നിലവിട്ട കളി ഇന്ത്യാ മുന്നണിയില്‍ കളിച്ച് മുന്നണിയെ മൂന്നായി പിളര്‍ത്തുക മാത്രമാണ് ഇപ്പോഴുള്ള പോംവഴി. തെക്കെ ഇന്ത്യയില്‍ കേരളത്തില്‍ ഉള്‍പ്പെടെ സീറ്റ് നേടുമെന്നാണ് ബിജെപിയുടെ അവകാശവാദമെങ്കിലും ദക്ഷിന്തേന്ത്യയില്‍ അങ്ങേയറ്റം പത്ത് സീറ്റുകളില്‍ കൂടുതല്‍ നേടാനുള്ള സാഹചര്യമൊന്നും നിലവിലില്ല. കര്‍ണാടകത്തിലും ആന്ധ്രാപ്രദേശിലും വിരലില്‍ എണ്ണാന്‍ സീറ്റുകള്‍ നേടിയേക്കാമെന്നല്ലാതെ തമിഴ്‌നാട്ടിലും തെലങ്കാനയിലുമൊന്നും ബിജെപി രക്ഷപ്പെടില്ല.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലും തമിഴ്നാട്ടിലും ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെയും ആവര്‍ത്തിച്ചത്. മമതാ ബാനര്‍ജിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഉരുക്കുകോട്ടയായ പശ്ചിമബംഗാളില്‍ എന്‍ഡിഎ 30 സീറ്റ് നേടുമെന്നാണ് അമിത് ഷാ പറയുന്നത്.ബീഹാര്‍ തൂത്തുവാരുമെന്നും ഒഡീഷയില്‍ പതിനാറോ അതില്‍ കൂടുതലോ സീറ്റ് നേടുമെന്നും തെലങ്കാനയില്‍ പത്തോ പന്ത്രണ്ടോ എംപിമാര്‍ ബിജെപിക്കുണ്ടാകുമെന്നും അമിത് ഷാ പറയുന്നു.
ആന്ധ്രാപ്രദേശില്‍ 18 സീറ്റുകള്‍വരെ നേടുമെന്നാണ് ഇദ്ദേഹത്തിന്റെ അമിതപ്രതീക്ഷ. നിലവിലെ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലും ഉത്തരാഞ്ചലിലും ഗുജറാത്തിലും ബിജെപി സീറ്റുകള്‍ തൂക്കുവാരിയേക്കാം. അതേ സമയം മധ്യപ്രദേശിലും രാജസ്ഥാനിലും പ്രതീക്ഷിക്കുന്ന സീറ്റുകള്‍ ബിജെപിക്ക് ലഭിക്കാന്‍ സാധ്യത നന്നേ കുറവാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് 20 സീറ്റുകള്‍ പിടിച്ചെടുത്താല്‍ ബിജെപിയുടെ പ്രതീക്ഷകള്‍ തരിപ്പണമാകും. ആം ആംദ്മി ഡല്‍ഹിയിലും പഞ്ചാബിലും ഹരിയാനയിലും സീറ്റുകള്‍ തൂത്തുവാരുമെന്നാണ് അവസാന വട്ടം റിപ്പോര്‍ട്ടുകള്‍. ഹരിയാനയില്‍ കോണ്‍ഗ്രസ് സ്ഥിതി മെച്ചപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിലിവിലെ സാഹചര്യത്തില്‍ മഹാരാഷ്ട്രയിലും ബിജെപിക്ക് വലിയ നേട്ടം ലഭിക്കാന്‍ സാഹചര്യമില്ല. ഒഡീഷയിലും ബിഹാറിലും ബിജെപി സീറ്റുകള്‍ പിടിച്ചെടുത്താലും ഛത്തീസ്ഗഡ് കോണ്‍ഗ്രസിന് അനുകൂലമാകാനാണ് സാധ്യത. ഇപ്പോഴത്തെ നിലയില്‍ എന്‍ഡിഎ മുന്നണി 225 സീറ്റുകളില്‍ ഒതുക്കപ്പെടുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്തെ ന്യൂനപക്ഷങ്ങളും പിന്നോക്കക്കാരും ഒന്നടങ്കം ബിജെപിക്ക് എതിരെ നിലപാട് സ്വീകരിച്ചതാണ് എന്‍ഡിഎയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിയിരിക്കുന്നത്. മോദിയുടെയും അമിത് ഷായുടെയും വര്‍ഗീയ കാര്‍ഡും മുന്നണിക്ക് നേട്ടമുണ്ടാക്കുന്നില്ല. രാമക്ഷേത്ര നിര്‍മാണം ഉത്തര്‍പ്രദേശില്‍ മാത്രമേ ബിജെപിക്ക് നേട്ടമാകാന്‍ സാധ്യതയുള്ളു. ഹിന്ദുവര്‍ഗീയത ആളിക്കത്തിക്കുന്ന മോദിയുടെ നിലപാടുകളെ രാജ്യത്തെ പുതിയ തലമുറ ഉള്‍ക്കൊള്ളുന്നില്ലെന്നതാണ് എന്‍ഡിഎ മുന്നണിക്ക് തിരിച്ചടിയിയായിരിക്കുന്നത്.
https://www.facebook.com/Malayalivartha