ആ വാക്ക് പാലിച്ച് മോദി; ഈ പ്രതിസന്ധിക്കാലത്ത് ലോകരാജ്യങ്ങളെ വാക്സിന് നല്കി സഹായിക്കുമെന്ന് യു എന്‍ പൊതുസഭയെ അഭിസംബോധന ചെയ്യവെ ഇന്ത്യന്‍ പ്രധാനമന്ത്രി നൽകിയ ഉറപ്പ് പൂവണിയുന്നു, താത്കാലികമായി നിര്‍ത്തി വച്ച വാക്സിന് കയറ്റുമതി വീണ്ടും ആരംഭിച്ച് ഇന്ത്യ
വീണ്ടും ലോകത്തിന് മുന്നിൽ ഉയർന്ന നിൽക്കുകയാണ് ഇന്ത്യ. കൊവിഡ് രണ്ടാം തരംഗം ആരംഭിച്ചപ്പോള്‍ താത്കാലികമായി നിര്‍ത്തി വച്ച വാക്സിന് കയറ്റുമതി വീണ്ടും ആരംഭിച്ച് കയ്യടി നേടിയിരിക്കുകയാണ് ഇന്ത്യ. ഈ പ്രതിസന്ധിക്കാലത്ത് ലോകരാജ്യങ്ങളെ വാക്സിന് നല്കി സഹായിക്കുമെന്ന് യു എന്‍ പൊതുസഭയെ അഭിസംബോധന ചെയ്യവെ ഇന്ത്യന്‍ പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ വാക്സിന് മൈത്രി പുനരാരംഭിച്ചത് തന്നെ. ആദ്യ ഘട്ടത്തില്‍ ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്മര്, ഇറാന് എന്നിവിടങ്ങളിലേക്ക് പത്ത് കോടി വാക്സിനുകളാണ് നല്കാൻ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം ലോകത്തിലെ ഏറ്റവും വലിയ വാക്സിന് നിര്‍മ്മാണ സംവിധാനം ഇന്ത്യയിലാണ് ഉള്ളത്. എന്നാല്‍ രാജ്യത്തിന്റെ ആഭ്യന്തര ആവശ്യം മുന്‍നിര്‍ത്തിയാണ് കഴിഞ്ഞ ഏപ്രിലില്‍ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.
ഇതുകൂടാതെ ലോകാരോഗ്യ സംഘടനയുടെ കോവക്സ് പ്രോഗ്രാമില്‍ ഏറ്റവും വലിയ സംഭാവന നല്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ബന്ധശത്രുക്കളായ പാകിസ്ഥാന് പോലും ഇതില്‍ നിന്നും മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിന് ലഭിക്കുകയുണ്ടായി. ഇനിയും രാജ്യത്തിന്റെ ആഭ്യന്തര ആവശ്യത്തിന് പ്രാധാന്യം നല്‍കിയാവും വാക്സിന് കയറ്റുമതി ചെയ്യുക എന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച കൊവാക്സിന് ഉടന്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha